23.7 C
Iritty, IN
June 16, 2024
  • Home
  • kannur
  • പ്രിയങ്ക വരില്ല; രാഹുൽ നേമത്ത് വന്നേക്കും……….
kannur

പ്രിയങ്ക വരില്ല; രാഹുൽ നേമത്ത് വന്നേക്കും……….

തിരുവനന്തപുരം:ഭർത്താവ് റോബർട്ട് വദ്രയ്ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെത്തുടർന്ന് കോൺഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധി സ്വയംനിരീക്ഷണത്തിലായി. അതിനാൽ പ്രിയങ്കയുടെ കേരളത്തിലെ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികൾ റദ്ദാക്കി.

കെ. മുരളീധരന്റെ അഭ്യർഥനയനുസരിച്ച് നേമം മണ്ഡലത്തിൽ പ്രിയങ്ക പ്രചാരണത്തിനിറങ്ങാൻ തീരുമാനിച്ചിരുന്നു. പ്രിയങ്കയുടെ യാത്ര റദ്ദാക്കിയതിനാൽ രാഹുൽ ഗാന്ധിയെ നേമത്ത് എത്തിക്കാനാണു ശ്രമം.

ശനിയാഴ്ചയാണ് രാഹുൽ വീണ്ടും കേരളത്തിലെത്തുന്നത്. രാഹുലിന്റെ ഞായറാഴ്ചത്തെ പരിപാടി നിശ്ചയിച്ചിട്ടില്ല. ശനിയാഴ്ച കോഴിക്കോട്, കണ്ണൂർ ജില്ലകളിലായാണ് രാഹുലിന്റെ പരിപാടി.

വ്യാഴാഴ്ച പരിശോധിച്ചതു പ്രകാരം തന്റെ കോവിഡ് ഫലം നെഗറ്റീവാണെന്നും എങ്കിലും ഡോക്ടർമാരുടെ ഉപദേശ പ്രകാരം നിരീക്ഷണത്തിൽ പോകേണ്ടതിനാൽ അസം, തമിഴ്നാട്, കേരളം എന്നിവിടങ്ങളിലെ പ്രചാരണ പരിപാടികളെല്ലാം റദ്ദാക്കിയതായി പ്രിയങ്ക ട്വിറ്ററിൽ പോസ്റ്റു ചെയ്ത വീഡിയോയിലൂടെ അറിയിച്ചു.രാഹുൽ നേമത്ത് വന്നേക്കും.

കെ. മുരളീധരന്റെ അഭ്യർഥനയനുസരിച്ച് നേമം മണ്ഡലത്തിൽ പ്രിയങ്ക പ്രചാരണത്തിനിറങ്ങാൻ തീരുമാനിച്ചിരുന്നു. പ്രിയങ്കയുടെ യാത്ര റദ്ദാക്കിയതിനാൽ രാഹുൽ ഗാന്ധിയെ നേമത്ത് എത്തിക്കാനാണു ശ്രമം.

Related posts

വാ​ക്സി​ന്‍ വി​ത​ര​ണം വ്യ​വ​സ്ഥാ​പി​ത​മാ​ക്കാ​ന്‍ ത​ദ്ദേ​ശസ്ഥാ​പ​ന​ങ്ങ​ള്‍ ശ്ര​ദ്ധി​ക്ക​ണം: മ​ന്ത്രി

Aswathi Kottiyoor

ഇന്ന് വാ​ക്സി​നേ​ഷ​ന്‍ 110 കേ​ന്ദ്ര​ങ്ങ​ളി​ല്‍

Aswathi Kottiyoor

കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ക​ര്‍​ശ​ന​മാ​ക്കു​ന്നു

Aswathi Kottiyoor
WordPress Image Lightbox