23.3 C
Iritty, IN
July 27, 2024
  • Home
  • Kerala
  • കോവിഡ്: കേരളം അടക്കമുളള സംസ്ഥാനങ്ങളില്‍ സ്ഥിതി ആശങ്കാജനകം
Kerala

കോവിഡ്: കേരളം അടക്കമുളള സംസ്ഥാനങ്ങളില്‍ സ്ഥിതി ആശങ്കാജനകം

രാജ്യത്ത് കോവിഡ് പ്രതിസന്ധി വീണ്ടും രൂക്ഷമാകുന്നു. സ്ഥിതി വീണ്ടും സങ്കീര്‍ണമാകുന്നതായും ജാഗ്രത വര്‍ധിപ്പിക്കണമെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം. വിവിധ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും ജാഗ്രത വര്‍ധിപ്പിക്കണമെന്ന് മുന്നറിയിപ്പ്.

മഹാരാഷ്ട്ര, പഞ്ചാബ്, കര്‍ണാടക, കേരളം, ഛത്തീസ്‌ഗഡ്, ഛണ്ഡിഗഡ്, ഗുജറാത്ത്, മധ്യപ്രദേശ്, തമിഴ്‌നാട്, ഡല്‍ഹി, ഹരിയാന എന്നിവിടങ്ങളിലെ സ്ഥിതി ആശങ്കപ്പെടുത്തുന്നതാണെന്ന് കേന്ദ്ര സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കി. ഈ സംസ്ഥാനങ്ങളില്‍ വൈറസ് ബാധയും മരണവും വര്‍ധിക്കുന്ന സാഹചര്യമാണുള്ളത്. ഇതു പരിഗണിച്ച്‌ കാബിനറ്റ് സെക്രട്ടറി രാജീവ് ഗൗബ്ബ ഇന്നലെ ചീഫ് സെക്രട്ടറിമാരുടെയും പൊലീസ് മേധാവിമാരുടെയും അടിയന്തര യോഗം വിളിച്ചു.

മാര്‍ച്ച്‌ അവസാന രണ്ടാഴ്‌ചകളിലെ കണക്കുകള്‍ പരിശോധിക്കുമ്ബോള്‍ 90% കോവിഡ് പോസിറ്റീവ് കേസുകളും 90.5 % മരണവും കേരളം ഉള്‍പ്പെടെയുള്ള ഈ 11 സംസ്ഥാനങ്ങളിലാണ്. ഗ്രാമങ്ങളിലേക്കു വൈറസ് പടര്‍ന്നാല്‍ അപകടമേറുമെന്നും ആരോഗ്യമന്ത്രാലയം മുന്നറിയിപ്പ് നല്‍കുന്നു. കേസുകള്‍ 6.8% എന്ന നിരക്കിലാണ് മാര്‍ച്ചില്‍ വര്‍ധിച്ചത്. മരണം 5.5% എന്ന നിരക്കില്‍ വര്‍ധിക്കുന്നു. കോവിഡ് പോസിറ്റീവ് നിരക്ക് അഞ്ച് ശതമാനത്തില്‍ താഴെ നിര്‍ത്താന്‍ ശ്രദ്ധിക്കണമെന്നാണ് കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നത്.

മഹാരാഷ്ട്രയിലെ സ്ഥിതി കൂടുതല്‍ ഭയപ്പെടുത്തുന്നതാണെന്ന് കേന്ദ്രം പറയുന്നു. മുംബൈയില്‍ വീണ്ടും സമ്ബൂര്‍ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചേക്കാമെന്ന് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ മുന്നറിയിപ്പ് നല്‍കുന്നു. ഇക്കാര്യത്തില്‍ രണ്ട് ദിവസത്തിനകം തീരുമാനമുണ്ടാകും. എന്നാല്‍, രാജ്യവ്യാപകമായി ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കാന്‍ ആലോചനയില്ല.

അതേസമയം, ഇന്ത്യയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 89,129 പേര്‍ക്കാണ് കോവിഡ് പോസിറ്റീവായത്. കഴിഞ്ഞ ആറ് മാസത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. ഇന്നലെയും 80,000 ത്തിലേറെ പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. നിലവില്‍ 6.58 ലക്ഷം പേരാണ് രാജ്യത്ത് കോവിഡ് ചികിത്സയില്‍ കഴിയുന്നത്. 1,15,69,241 പേര്‍ ഇതുവരെ കോവിഡ് മുക്തി നേടി. കഴിഞ്ഞ 24 മണിക്കൂറിനിടെ 714 പേര്‍ കോവിഡ് ബാധിച്ച്‌ മരിച്ചു. മഹാരാഷ്ട്രയില്‍ മാത്രം 481 പേര്‍ കോവിഡ് ബാധിച്ചു മരിച്ചു.

മഹാരാഷ്ട്രയില്‍ രോഗവ്യാപനം അതിരൂക്ഷമാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 47,913 പേര്‍ക്ക് രോഗം ബാധിച്ചു. കര്‍ണാടകയില്‍ 4,900 പേര്‍ക്കും ഡല്‍ഹിയില്‍ 3,594 പേര്‍ക്കും കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് സ്ഥിരീകരിച്ചു.

Related posts

എടക്കാനം -ഇടയിൽക്കുന്ന് കലുങ്കിലെ വിള്ളൽ: പ്രതിഷേധ സമരവുമായി ‘കോൺഗ്രസ്

Aswathi Kottiyoor

അനധികൃത കെട്ടിടങ്ങളുടെ ക്രമവത്കരണം: ചട്ടം പുറപ്പെടുവിക്കും

Aswathi Kottiyoor

കവാത്ത് സമ്മർ ക്യാമ്പ് ആരംഭിച്ചു*

Aswathi Kottiyoor
WordPress Image Lightbox