ചെറുകിട സേവിങ്സ് നിക്ഷേപങ്ങളുടെ പലിശനിരക്ക് അരശതമാനം വെട്ടിക്കുറച്ച ധനമന്ത്രാലയത്തിന്റെ നടപടിയിൽ മാറ്റം. നിലവിലുണ്ടായിരുന്ന നാല് ശതമാനത്തിൽ നിന്നും 3.5 ശതമാനമായാണ് കുറച്ചിരുന്നത്. പിപിഎഫ് പലിശനിരക്ക് 7.1 ശതമാനത്തിൽ നിന്നും 6.4 ശതമാനമായും വെട്ടിക്കുറച്ചു.ഒരു വർഷ കാലാവധിയുള്ള നിക്ഷേപങ്ങളുടെ പലിശനിരക്ക് 5.5 ശതമാനത്തിൽ നിന്നും 4.4 ശതമാനമായും താഴ്‌ത്തി. മുതിർന്ന പൗരന്മാരുടെ നിക്ഷേപപദ്ധതികളുടെ പലിശനിരക്ക് 7.4 ശതമാനത്തിൽ നിന്നും 6.5 ശതമാനമായും വെട്ടിച്ചുരുക്കി. മോഡി സർക്കാർ ഒരു വർഷത്തിനിടെ ഇത് രണ്ടാംതവണയാണ് ചെറുകിട നിക്ഷേപങ്ങളുടെ പലിശ വെട്ടിക്കുറയ്ക്കുന്നത് ഈ തിരുമാനത്തിനാണ് ഇന്ന് മാറ്റം.
previous post