24.3 C
Iritty, IN
October 4, 2023
  • Home
  • Delhi
  • കേന്ദ്രീയ വിദ്യാലയത്തിലെ ഒന്നാം ക്ലാസിലേക്കുള്ള പ്രവേശനത്തിനായി രജിസ്ട്രേഷന്‍ ഇന്ന് ആരംഭിക്കും…………..
Delhi

കേന്ദ്രീയ വിദ്യാലയത്തിലെ ഒന്നാം ക്ലാസിലേക്കുള്ള പ്രവേശനത്തിനായി രജിസ്ട്രേഷന്‍ ഇന്ന് ആരംഭിക്കും…………..

ന്യൂഡല്‍ഹി: കേന്ദ്രീയ വിദ്യാലയത്തിലെ ഒന്നാം ക്ലാസിലേക്കുള്ള പ്രവേശനത്തിനായി രജിസ്ട്രേഷന്‍ ഇന്ന് ആരംഭിക്കും. ബുധനാഴ്ച രാവിലെ പത്തുമണി മുതല്‍ കേന്ദ്രീയവിദ്യാലയത്തിന്റെ ഔദ്യോഗിക സൈറ്റായ kvsonlineadmission.kvs.gov.in അപേക്ഷകള്‍ സമര്‍പ്പിക്കാവുന്നതാണ്.

അപേക്ഷ അയക്കാനുള്ള അവസാന തീയതി ഏപ്രില്‍ 19 ആണ്. തെരഞ്ഞടുക്കപ്പെട്ട കുട്ടികളുടെ താത്കാലിക പട്ടിക ഏപ്രില്‍ 23ന് പ്രസിദ്ധീകരിക്കും. പിന്നീട് സീറ്റുകള്‍ ഒഴിവ് വന്നാല്‍ ഏപ്രില്‍ 30, മെയ് അഞ്ച് തീയതികളില്‍ യഥാക്രമം തെരഞ്ഞെടുക്കപ്പെട്ടവരുടെ രണ്ടും മൂന്നും പട്ടിക പ്രസിദ്ധീകരിക്കും.

അതേസമയം, രണ്ടാം ക്ലാസ് മുതലുള്ള പ്രവേശനത്തിന് രജിസ്‌ട്രേഷന്‍ നടപടികള്‍ ഏപ്രില്‍ എട്ടുമുതല്‍ 15 വരെയാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് kvsonlineadmission.kvs.gov.in സന്ദര്‍ശിക്കുക.

Related posts

സൗമ്യ സന്തോഷിന്റെ മൃതദേഹം ഡല്‍ഹിയിലെത്തിച്ചു……….

ദുരഭിമാനക്കൊല: മകളെ പിതാവ് കഴുത്ത് ഞെരിച്ച് കൊന്നു; യുവാവിന്റെ കൃഷിയിടത്തില്‍ കൊണ്ടിട്ടു

ശ്രീലങ്കയിൽ ദേശീയ സർക്കാർ, 4 മന്ത്രിമാർ അധികാരമേറ്റു; ബേസിൽ രാജപക്‌സെ പുറത്ത്.

WordPress Image Lightbox