23.1 C
Iritty, IN
July 7, 2024
  • Home
  • kannur
  • തെ​ര​ഞ്ഞെ​ടു​പ്പ് ഡ്യൂ​ട്ടി​ക്ക് ഹാ​ജ​രാ​കാ​ത്ത​ത് ഗു​രു​ത​രം: ക​ള​ക്‌ട​ര്‍
kannur

തെ​ര​ഞ്ഞെ​ടു​പ്പ് ഡ്യൂ​ട്ടി​ക്ക് ഹാ​ജ​രാ​കാ​ത്ത​ത് ഗു​രു​ത​രം: ക​ള​ക്‌ട​ര്‍

ക​ണ്ണൂ​ർ: തെ​ര​ഞ്ഞെ​ടു​പ്പ് ഡ്യൂ​ട്ടി​ക്ക് ഹാ​ജ​രാ​കാ​ത്ത​ത് ‌ഗു​രു​ത​ര​മാ​യ അ​ച്ച​ട​ക്കലം​ഘ​ന​മാ​ണെ​ന്ന് ജി​ല്ലാ തെ​ര​ഞ്ഞെ​ടു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ന്‍കൂ​ടി​യാ​യ ജി​ല്ലാക​ള​ക്‌ട​ര്‍ അ​റി​യി​ച്ചു. നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് തെ​ര​ഞ്ഞെ​ടു​പ്പ് ഡ്യൂ​ട്ടി​ക്ക് ഹാ​ജ​രാ​കാ​ത്ത ജീ​വ​ന​ക്കാ​രു​ടെ നി​രു​ത്ത​ര​വാ​ദ​പ​ര​മാ​യ പെ​രു​മാ​റ്റം ജി​ല്ല​യി​ലെ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​പ​ടി​ക്ര​മ​ങ്ങ​ളെ സാ​ര​മാ​യി ബാ​ധി​ക്കു​മെ​ന്നും ഉ​ത്ത​ര​വ് ല​ഭി​ച്ചി​ട്ടും ഹാ​ജ​രാ​കാ​ത്ത​വ​ര്‍ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ​യു​ള്ള അ​റി​യി​പ്പു ല​ഭി​ച്ചി​ട്ടും ഡ്യൂ​ട്ടി​ക്ക് ഹാ​ജ​രാ​കാ​ത്ത​ത് ഗു​രു​ത​ര​മാ​യ അ​ച്ച​ട​ക്കലം​ഘ​ന​മാ​ണെ​ന്നും ക​ള​ക്‌ട​ര്‍ ചൂ​ണ്ടി​ക്കാ​ട്ടി. മാ​ര്‍​ച്ച് 26 മു​ത​ല്‍ 29 വ​രെ ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പ് പ​രി​ശീ​ല​നക്ലാ​സി​ല്‍ പ​ങ്കെ​ടു​ക്കാ​ന്‍ സാ​ധി​ക്കാ​ത്ത​വ​ര്‍ നാ​ളെ രാ​വി​ലെ 9.30 ന് ​ജി​ല്ലാ പ്ലാ​നിം​ഗ് ഓ​ഫീ​സ് ഹാ​ളി​ല്‍ ന​ട​ക്കു​ന്ന പ​രി​ശീ​ല​നക്ലാ​സി​ല്‍ നി​ര്‍​ബ​ന്ധ​മാ​യും പ​ങ്കെ​ടു​ക്ക​ണം. ഡ്യൂ​ട്ടി​ക്ക് ഹാ​ജ​രാ​കാ​ന്‍ ക​ഴി​യാ​ത്ത​തി​ന്‍റെ വി​ശ​ദീ​ക​ര​ണ​വും അ​ന്നേദി​വ​സം ന​ല്‍​കേ​ണ്ട​താ​ണെ​ന്നും ഇ​ത്ത​രം സ​മീ​പ​നം തു​ട​ര്‍​ന്നാ​ല്‍ 1951ലെ ​ജ​ന​പ്രാ​തി​നി​ധ്യനി​യ​മ​ത്തി​ലെ 134- ാം വ​കു​പ്പു​ക​ള്‍ പ്ര​കാ​രം അ​റ​സ്റ്റ് ഉ​ള്‍​പ്പെ​ടെ​യു​ള്ള ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​മെ​ന്നും ക​ള​ക്‌ട​ര്‍ അ​റി​യി​ച്ചു.

Related posts

വരുമാനം പകുതിയായി: കോവിഡിൽ ഉലഞ്ഞ്‌ കെ എസ് ആർ ടി സി യും………….. .

Aswathi Kottiyoor

ജില്ലയില്‍ മഴ ശക്തിപ്രാപിച്ച സാഹചര്യത്തില്‍ കലക്ടറേറ്റിലും എല്ലാ താലൂക്കുകളിലും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം തുറന്നു

Aswathi Kottiyoor

ക​ണ്ണൂ​രി​ൽ ഒ​ൻ​പ​തു​വ​യ​സു​കാ​രി​യു​ടെ മ​ര​ണം കൊ​ല​പാ​ത​കം; അ​മ്മ അ​റ​സ്റ്റി​ൽ

Aswathi Kottiyoor
WordPress Image Lightbox