മട്ടന്നൂർ: വെളിയമ്പ്രയിൽ പഴശി അണക്കെട്ടിനു ഭീഷണിയായി വ്യാപകമായ തോതിൽ മണൽ വാരി കടത്തുന്നു. കാഞ്ഞിരംകരി, പൂക്കുണ്ട് ഭാഗങ്ങളിലാണ് മണൽ വാരൽ നടക്കുന്നത്. പഴശി അണക്കെട്ടിന്റെ ഷട്ടറുകൾ അടച്ചതിനാൽ താഴെ പ്രദേശത്ത് വെള്ളം കുറഞ്ഞതോടെയാണ് മണൽവാരൽ തകൃതിയായി നടക്കുന്നത്. രാത്രിയിലും പുലർച്ചെയുമായാണ് പുഴയിൽനിന്നു മണൽവാരുന്നത്. ചാക്കുകളിലായി നിറയ്ക്കുന്ന മണൽ തലച്ചുമടായി റോഡരികിലും പുഴക്കരയിലും എത്തിച്ചശേഷം വാഹനങ്ങളിൽ കടത്തിക്കൊണ്ടു പോകുകയാണ്. നേരത്തെ പോലീസ് പരിശോധന കർശനമാക്കിയിരുന്നുവെങ്കിലും ഇപ്പോൾ തെരഞ്ഞെടുപ്പ് തിരക്ക് കാരണം പോലീസ് പരിശോധന കുറവാണ്
previous post