ചെറുപുഴ: ചെറുപുഴ പൊലീസ് സ്റ്റേഷന് പരിധിയിലെ കാനംവയലില്‍ ഗൃഹനാഥന് വെടിയേറ്റു മരിച്ച സംഭവത്തില്‍ പ്രതിയെ കണ്ടെത്താന്‍ ചെറുപുഴ പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കി.
മരുതുംതട്ടിലെ വാടാതുരുത്തേല്‍ ടോമിക്കെതിരെയാണ് ലുക്കൗട്ട് നോട്ടീസ് പ്രസിദ്ധീകരിച്ചത്.
പതിവായി മദ്യപിച്ച് ബഹളംവെക്കുന്നത് ചോദ്യംചെയ്തതിന് മരുതുംതട്ടിലെ കൊങ്ങോലയില്‍ സെബാസ്റ്റ്യനെ (ബേബി-62) യാണ് പ്രതി നാടന്‍തോക്കുപയോഗിച്ച് വെടിവെച്ചുകൊന്നത്. ഇക്കഴിഞ്ഞ 25ന് രാവിലെ 8.30ഓടെയായിരുന്നു നാടിനെ നടുക്കിയ സംഭവം