ഇരിട്ടി: ഒന്നും നടക്കില്ലെന്ന് പ്രതീക്ഷ നഷ്ടപ്പെട്ട സ്ഥാനത്തുനിന്നും എല്ലാം നടക്കുമെന്ന പ്രത്യാശാ പൂർണമായ കാലഘട്ടത്തിലേക്ക് കേരളത്തെ മാറ്റാൻ സാധിച്ചതാണ് എൽഡിഎഫ് സർക്കാരിന്റെ നേട്ടമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.
വിദ്യാഭ്യാസ, ആരോഗ്യമേഖലയിൽ സമൂലമായ മാറ്റം ഉണ്ടാക്കാൻ എൽഡിഎഫിന് കഴിഞ്ഞു. ഈ മാറ്റം ജനങ്ങളിലും പ്രകടമാണ്. അടുത്ത അഞ്ചു വർഷവും നാട്ടിന്റെ വികസനത്തിന് വ്യക്തമായ കാഴ്ച്ചപ്പാട് ഉണ്ടാക്കിയാണ് സർക്കാർ ജനങ്ങളെ അഭിമൂഖീകരിക്കുന്നത്.
അഞ്ചു വർഷം മുന്പ് തെരഞ്ഞെടുപ്പ് നടക്കുമ്പോൾ മാറ്റം ആഗ്രഹിക്കുന്ന ജനത്തെയാണ് നാം കണ്ടിരുന്നത് ഇന്നിപ്പോൾ ഭരണത്തുടർച്ചയാണ് ജനം ആഗ്രഹിക്കുന്നത്.
അഞ്ചു വർഷം മുമ്പ് അഞ്ചു ലക്ഷം വിദ്യാർഥികൾ പൊതുവിദ്യാലയങ്ങളിൽ കുറഞ്ഞിരുന്നെങ്കിൽ കഴിഞ്ഞ അഞ്ചു വർഷം കൊണ്ട് 6.8 ലക്ഷം കുട്ടികളുടെ വർധന ഉണ്ടായി.
യോഗത്തിൽ മുഹമ്മദാലി അധ്യക്ഷത വഹിച്ചു.പി.പി അശോകൻ, സി.എൻ ചന്ദ്രൻ, പി.ടി. ജോസ്, ഇ.പി.ആർ വേശാല, കെ.സി. ജേക്കബ് മാസ്റ്റർ, ബാബുരാജ് ഉളിക്കൽ, പായം ബാബുരാജ്, പി.ഹരീന്ദ്രൻ, കെ.ശ്രീധരൻ, കെ.ടി. ജോസ്, ബിനോയി കുര്യൻ, വി.ഷാജി, ബെന്നിച്ചൻ മഠത്തിനകം, സി.വി. ശശീന്ദ്രൻ, കെ.ശ്രീലത, പി.റോസ, ജെയ്സൺ ജീരകശേരി, എന്നിവർ പങ്കെടുത്തു.