26.4 C
Iritty, IN
June 24, 2024
  • Home
  • kannur
  • തെരഞ്ഞെടുപ്പ്‌ പ്രചാരണത്തിന്റെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് കണ്ണൂരിലെ വിവിധ പരിപാടികളില്‍ പങ്കെടുക്കും………….
kannur

തെരഞ്ഞെടുപ്പ്‌ പ്രചാരണത്തിന്റെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് കണ്ണൂരിലെ വിവിധ പരിപാടികളില്‍ പങ്കെടുക്കും………….

ധര്‍മടം മണ്ഡലത്തില്‍ ആദ്യഘട്ട പ്രചാരണം പൂര്‍ത്തിയാക്കിയാണ്‌ മുഖ്യമന്ത്രി മറ്റ്‌ ജില്ലകളില്‍ പര്യടനത്തിനിറങ്ങിയത്‌. കേരളത്തിലെമ്ബാടും എല്‍ഡിഎഫ്‌ അനുകൂല തരംഗം സൃഷ്ടിച്ചാണ്‌ പിണറായിയുടെ പര്യടനം‌.

സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചത്‌ മുതല്‍ ധര്‍മടം മണ്ഡലത്തില്‍ അമ്ബതോളം ബഹുജന കൂട്ടായ്‌മകളിലാണ്‌ പിണറായി പങ്കെടുത്തത്‌. എല്‍ഡിഎഫ്‌ സര്‍ക്കാരിന്റെ ക്ഷേമ പദ്ധതികളും സമാനതകളില്ലാത്ത വികസനവും, പ്രതിസന്ധി ഘട്ടങ്ങളിലും വികസന വിഷയങ്ങളിലും യുഡിഎഫ്‌ നാടിനോട്‌ ചെയ്‌തതുമല്ലാം പതിനായിരങ്ങളോടാണ്‌ മുഖ്യമന്ത്രി‌ സംവദിച്ചത്.

ഇന്ന് കണ്ണൂരില്‍ അഞ്ച്‌ പരിപാടികളില്‍ പിണറായി പങ്കെടുക്കും.

ഇരിട്ടി, പാനൂര്‍ ടൗണ്‍, കണ്ണൂര്‍ സിറ്റി, പുതിയതെരു, തളിപ്പറമ്ബ്‌ ടൗണ്‍ എന്നിവിടങ്ങളില്‍ സംസാരിക്കും. 30ന്‌ കാസര്‍കോട്‌ ജില്ലയിലെ പര്യടനശേഷം വൈകിട്ട്‌ പയ്യന്നൂരിലെ എല്‍ഡിഎഫ്‌ പൊതുയോഗത്തിലും അദ്ദേഹം പങ്കെടുക്കും. 31 മുതല്‍ ധര്‍മടം മണ്ഡലത്തില്‍ അദ്ദേഹം പര്യടനം നടത്തും. നാലുവരെ പര്യടനത്തിനൊപ്പം വിവിധ പരിപാടികളിലും പങ്കെടുക്കും. നാലിന്‌ പകല്‍ രണ്ടുമുതല്‍ മണ്ഡലത്തില്‍ റോഡ്‌ ഷോയുമുണ്ടാകും.

Related posts

ഏ​ല​പ്പീ​ടി​ക​യി​ൽ പു​തി​യ​യി​നം സൂ​ചി​ത്തു​ന്പി​ക​ളെ ക​ണ്ടെ​ത്തി

Aswathi Kottiyoor

ഒമ്പത് വില്ലേജുകളുടെ ഡിജിറ്റൽ സർവേ പൂർത്തിയായി

Aswathi Kottiyoor

കണ്ണൂരിൽ വീടിന്‍റെ ബീം തകർന്ന് രണ്ടു പേർ മരിച്ചു.

Aswathi Kottiyoor
WordPress Image Lightbox