കോവിഡ് വ്യാപനം വീണ്ടും വർധിക്കുന്നതിനിടെ ഇൻഷുറൻസ് റെഗുലേറ്ററി ആൻഡ് ഡെവലപ്മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ കോവിഡ് ഇൻഷുറൻസ് പോളിസികളുടെ വിൽപ്പന കാലാവധി നീട്ടി. പോളിസികളുടെ വിൽപനയുടെയും പുതുക്കലിന്റെയും കാലാവധി സെപ്റ്റംബർ 30 വരെ നീട്ടാനാണ് അനുമതി നൽകിയത്. ഈമാസം 31ന് അവസാനിക്കേണ്ട കാലാവധിയാണ് നീട്ടിയത്.
കഴിഞ്ഞ ജൂണിലാണ് കോവിഡ് ഇൻഷുറൻസ് പോളിസികൾ പുറത്തിറക്കാൻ കന്പനികൾക്ക് അനുമതി ലഭിച്ചത്. കഴിഞ്ഞ ജൂലൈയിൽ കൊറോണ കവച്, കൊറോണ രക്ഷക് പോളിസികൾ കന്പനികൾ വിപണിയിലെത്തിച്ചു.
18-65 വയസുള്ളവർക്കാണ് പോളിസി എടുക്കാനാകുക. ജനുവരി വരെയുള്ള കണക്കുപ്രകാരം 1,000 കോടി രൂപ മതിക്കുന്ന 1.28 കോടി സ്റ്റാൻഡേർഡ് ഇൻഷ്വറൻസ് പോളിസികൾ വിറ്റഴിഞ്ഞിട്ടുണ്ട്.