കണ്ണൂർ: വോട്ടെണ്ണൽ കേന്ദ്രങ്ങളിലെ സ്ട്രോങ്ങ് റൂമിൽ സൂക്ഷിച്ചിരിക്കുന്ന വോട്ടിങ് യന്ത്രത്തിൽ ബാലറ്റ് പേപ്പർ കയറ്റുന്ന ജോലി ശനി, ഞായർ ദിവസങ്ങളിൽ നടക്കും. കമ്പ്യൂട്ടർ തിരഞ്ഞെടുപ്പിലൂടെ നിശ്ചിത പോളിങ് ബൂത്തിലേക്ക് നീക്കിവെച്ച സീൽ ചെയ്ത യന്ത്രം തിരികെ എടുത്ത് ബാലറ്റ് പേപ്പർ വെച്ച് വീണ്ടും സീൽ ചെയ്ത് യഥാസ്ഥാനത്ത് തിരികെ വെക്കും. രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ സാന്നിധ്യത്തിലാണ് ഈ ജോലി നടക്കുക.