24.5 C
Iritty, IN
October 5, 2024
  • Home
  • kannur
  • മലബാര്‍ മാവ് കര്‍ഷകസമിതിയുടെ നേതൃത്വത്തില്‍ ‘ ഇത് കര്‍ഷകന്റെ പീടിക സംരംഭം ‘ ഉദ്ഘാടനം ചെയ്തു
kannur

മലബാര്‍ മാവ് കര്‍ഷകസമിതിയുടെ നേതൃത്വത്തില്‍ ‘ ഇത് കര്‍ഷകന്റെ പീടിക സംരംഭം ‘ ഉദ്ഘാടനം ചെയ്തു

വള്ളിത്തോട്: മലബാര്‍ മാവ് കര്‍ഷകസമിതിയുടെ നേതൃത്വത്തില്‍ ഇത് കര്‍ഷകന്റെ പീടിക സംരംഭം സണ്ണി ജോസഫ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. പായം പഞ്ചായത്ത് പ്രസിഡന്റ് പി.രജനി അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനോയ് കുര്യന്‍ ആദ്യ വില്പന നിര്‍വഹിച്ചു. ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് അംഗം ഹമീദ് മാമ്പഴ മേളയും എന്‍. അശോകന്‍ ചക്ക മഹോത്സവവും ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റുമാരായ പി.സി.ഷാജി (ഉളിക്കല്‍), പി.സി.കുര്യാച്ചന്‍ (അയ്യന്‍കുന്ന്), പായം പഞ്ചായത്ത് അംഗം മുജീബ് കുഞ്ഞിക്കണ്ടി, പി.പി.അശോകന്‍, തോമസ് വര്‍ഗീസ്, ഷാജി ഒതയോട്ട്, പി.സി.ജോസഫ്, എബി ഫ്രാന്‍സീസ് എന്നിവര്‍ പ്രസംഗിച്ചു.
വിവിധ പ്രൊഡ്യുസേര്‍സ് കമ്പനികളും കുടുംബശ്രീകളും പുരുഷ സ്വയം സഹായ സംഘങ്ങളുടെയും ഉല്‍പന്നങ്ങള്‍ ഇടനിലക്കാരില്ലാതെ ഏറ്റവും കുറഞ്ഞ വിലയ്ക്ക് ഉപഭോക്താവിലേക്ക് എത്തിക്കുകയാണ് ലക്ഷ്യം. ക്യാരറ്റ്, ബീറ്റ്‌റ്യൂട്ട്, മുരിങ്ങയില, ചക്ക, ചക്കക്കുരു, ഏത്തക്ക തുടങ്ങിയവയ ഉള്‍പ്പെടെയുള്ള 12 തരം പുട്ടുപൊടി, ജാതിക്ക, നെല്ലിക്ക എന്നിവയില്‍ നിന്നുള്ള മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങള്‍ എന്നിവ വില്പനയ്ക്കുണ്ട്. 100 ശതമാനം പരിശുദ്ധമായ തേന്‍, ജിഞ്ചര്‍ ഹണി, ഗാര്‍ലിക് ഹണി, കടുക് തേന്‍, ചെറുതേന്‍, കാട്ടുതേന്‍, കാന്താരി തേന്‍ എന്നിവയും ഉണ്ട്.
മാമ്പഴ മേളയില്‍ കുറ്റിയാട്ടൂര്‍, മൂവാണ്ടന്‍, സിന്ദൂരം, ബങ്കനപ്പള്ളി, താളി, ബദ്ദ്, കര്‍പ്പൂരം, പ്രിയൂര്‍, നീലം തുടങ്ങി 15 ല്‍ പരം വ്യത്യസ്ത ഇനം മാമ്പഴ ഇനങ്ങള്‍ വില്‍പനയ്ക്കുണ്ട്. അറക്കപ്പൊടി, വൈക്കോല്‍, കാഞ്ഞിരത്തിന്റെ ഇല എന്നിവ ഉപയോഗിച്ച് തികച്ചും സ്വാഭാവിക രീതിയിലാണ് മാങ്ങ പഴുപ്പിക്കുന്നത്.
ചക്ക മഹോത്സവത്തില്‍ ചക്കപ്പായസം, ചക്ക ഉണ്ണിയപ്പം, ചക്കക്കുരു പൗഡര്‍, ചക്ക വെളിച്ചെണ്ണയില്‍ വറുത്തത്, ചക്ക ചമ്മന്തിപ്പൊടി, ചക്കക്കുരു ചെമ്മീന്‍ റോസ്റ്റ്, ചക്ക സ്‌ക്വാഷ്, ചക്ക ഹല്‍വ, ചക്ക കേക്ക്, ചക്ക പള്‍പ്പ് തുടങ്ങി 50 ല്‍ പരം ഉല്പന്നങ്ങളും വില്പനയ്ക്ക് ഒരുക്കിയിട്ടുണ്ട്.

Related posts

കാ​ലിവ​സ​ന്ത നി​ര്‍​മാ​ര്‍​ജ​ന പ​രി​ശോ​ധ​ന ഓഫീസ് മന്ദിരം ഉദ്ഘാടനം നാളെ

Aswathi Kottiyoor

എ. എച്ച്. എസ്. ടി . എ സംസ്ഥാന സമ്മേളനം ജനുവരിയിൽ കണ്ണൂരിൽ

Aswathi Kottiyoor

സെക്കന്‍റ് ഷോ അനുവദിച്ചില്ലെങ്കില്‍ തിയറ്ററുകള്‍ അടച്ചിടുമെന്ന് ഫിലിം ചേംബര്‍…………..

Aswathi Kottiyoor
WordPress Image Lightbox