25.9 C
Iritty, IN
July 1, 2024
  • Home
  • kannur
  • കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും 32 ലക്ഷം രൂപ വിലവരുന്ന സ്വര്‍ണമാവുമായി കൂത്തുപറമ്പ് സ്വദേശി പിടിയിൽ…………
kannur

കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും 32 ലക്ഷം രൂപ വിലവരുന്ന സ്വര്‍ണമാവുമായി കൂത്തുപറമ്പ് സ്വദേശി പിടിയിൽ…………

കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും 32 ലക്ഷം രൂപ വിലവരുന്ന 689ഗ്രാം സ്വര്‍ണമാവുമായി കൂത്തുപറമ്പ് മുതിയങ്ങ സ്വദേശി തൈക്കണ്ടിയില്‍ നൗഷാദിനെയാണ് കസ്റ്റംസ് പിടികൂടിയത്. ദുബായില്‍ നിന്ന് കണ്ണൂര്‍ വിമാനത്താവളത്തിലെത്തിയ നൗഷാദിനെ കസ്റ്റംസ് അസിസ്റ്റന്റ് കമ്മീഷണര്‍ മധുസൂദന ഭട്ട്, സൂപ്രണ്ട്മാരായ പി സി ചാക്കോ, നന്ദകുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് സ്വര്‍ണവുമായി പിടികൂടിയത്.

749ഗ്രാം തൂക്കം വരുന്ന സ്വര്‍ണ മിശ്രിതം കാപ്‌സ്യൂള്‍ രൂപത്തിലാക്കി മലധ്വാരത്തില്‍ ഒളിപ്പിച്ചു കടത്താനുള്ള ശ്രമത്തിനിടെയാണ് നൗഷാദ് കസ്റ്റംസിന്റെ പിടിയിലായത്. സ്വര്‍ണ മിശ്രിതത്തില്‍ നിന്നും 32ലക്ഷം രൂപ വിലവരുന്ന 689ഗ്രാം സ്വര്‍ണമാണ് വേര്‍തിരിച്ചപ്പോള്‍ ലഭിച്ചത്.

Related posts

കേരളത്തില്‍ ഇന്ന് 3471 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

Aswathi Kottiyoor

പത്ര പ്രവർത്തക അവാർഡിന് അപേക്ഷ ക്ഷണിച്ചു…………

Aswathi Kottiyoor

പാനൂരിലെ ഒന്നര വയസുകാരിയുടേത് കൊലപാതകം : പൊലീസ്

Aswathi Kottiyoor
WordPress Image Lightbox