തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പും മലപ്പുറം ലോക്സഭാ ഉപതെരഞ്ഞെടുപ്പും നടക്കുന്ന ഏപ്രിൽ ആറിനു സംസ്ഥാനത്തെ സർക്കാർ ഓഫീസുകൾ ഉൾപ്പെടെയുള്ള എല്ലാ സ്ഥാപനങ്ങൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും പൊതുഅവധി പ്രഖ്യാപിച്ചു. വാണിജ്യ സ്ഥാപനങ്ങൾക്ക് അന്നു ശമ്പളത്തോടു കൂടിയ അവധിയായിരിക്കും.
ജില്ലയ്ക്കു പുറത്ത് ജോലി ചെയ്യുന്ന ഇതര വിഭാഗം ജീവനക്കാർക്കും കാഷ്വൽ ജീവനക്കാർക്കും വേതനത്തോടു കൂടിയ അവധിയായിരിക്കും. സ്വകാര്യജീവനക്കാർക്കു ശമ്പളത്തോടു കൂടിയ അവധി ലഭ്യമാക്കാൻ ലേബർ കമ്മീഷണർ നടപടി സ്വീകരിക്കണമെന്നും നിർദേശമുണ്ട്.