24.7 C
Iritty, IN
July 2, 2024
  • Home
  • Kerala
  • കോ​വി​ഡ് ര​ണ്ടാം ത​രം​ഗം: നി​യ​ന്ത്ര​ണം ക​ടു​പ്പി​ച്ച് കേ​ന്ദ്രം
Kerala

കോ​വി​ഡ് ര​ണ്ടാം ത​രം​ഗം: നി​യ​ന്ത്ര​ണം ക​ടു​പ്പി​ച്ച് കേ​ന്ദ്രം

കോ​വി​ഡ് ര​ണ്ടാം ത​രം​ഗം രാ​ജ്യ​ത്ത് കൂ​ടു​ത​ൽ വ്യാ​പ​ക​മാ​കു​ന്ന​തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ നി​യ​ന്ത്ര​ണം ക​ടു​പ്പി​ക്കാ​ൻ കേ​ന്ദ്രം. ക​ണ്ടെ​യ്ന്‍റ്മെ​ന്‍റ് സോ​ണു​ക​ൾ പു​നഃ​ക്ര​മീ​ക​രി​ച്ച് നി​യ​ന്ത്ര​ണം ക​ടു​പ്പി​ക്കാ​ൻ കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ സെ​ക്ര​ട്ട​റി അ​ജ​യ് ഭ​ല്ല സം​സ്ഥാ​ന​ങ്ങ​ൾ​ക്ക് അ​യ​ച്ച ക​ത്തി​ൽ നി​ർ​ദേ​ശി​ച്ചു. ഏ​പ്രി​ൽ മാ​സ​ത്തേ​ക്കു​ള്ള പു​തി​യ മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ളാ​ണ് കേ​ന്ദ്ര സ​ർ​ക്കാ​ർ പു​റ​ത്തി​റ​ക്കി​യ​ത്.

ക​ണ്ടെ​യ്ന്‍റ്മെ​ന്‍റ് സോ​ണു​ക​ൾ​ക്ക് പു​റ​ത്ത് ക​ടു​ത്ത നി​യ​ന്ത്ര​ണ​ങ്ങ​ളോ ലോ​ക്ക്ഡൗ​ണോ പാ​ടി​ല്ല. എ​ല്ലാ സം​സ്ഥാ​ന​ങ്ങ​ളി​ലും ടെ​സ്റ്റ്- ട്രാ​ക്ക്- ട്രീ​റ്റ് പ്രോ​ട്ടോ​ക്കോ​ൾ ഏ​ർ​പ്പെ​ടു​ത്ത​ണം. സം​സ്ഥാ​ന​ങ്ങ​ൾ​ക്ക് ജി​ല്ല, ഉ​പ​ജി​ല്ല, ന​ഗ​രം, വാ​ർ​ഡ് എ​ന്നി ത​ല​ങ്ങ​ളി​ലാ​യി ലോ​ക്ക്ഡൗ​ണ്‍ ഏ​ർ​പ്പെ​ടു​ത്താം. സ്ഥി​തി​ഗ​തി​ക​ൾ ശ​രി​യാ​യി വി​ല​യി​രു​ത്തി​യ​തി​നു ശേ​ഷ​മേ ഈ ​ന​ട​പ​ടി​ക​ളെ​ടു​ക്കാ​വൂ.

എ​ന്നാ​ൽ, നി​യ​ന്ത്ര​ണ​ങ്ങ​ൾ അ​ന്ത​ർ സം​സ്ഥാ​ന യാ​ത്ര​ക​ളെ​യോ ച​ര​ക്കു നീ​ക്ക​ത്തെ​യോ ബാ​ധി​ക്ക​രു​തെ​ന്നും കേ​ന്ദ്ര സ​ർ​ക്കാ​ർ നി​ർ​ദേ​ശി​ക്കു​ന്നു.

Related posts

ആരോഗ്യ പ്രവര്‍ത്തകരുടെ സുരക്ഷ: ആശുപത്രി സംരക്ഷണ നിയമ ഭേദഗതിക്ക് ഓര്‍ഡിനന്‍സ് കൊണ്ടുവരും

Aswathi Kottiyoor

സർക്കാർ ഹോമുകൾക്ക് നൂറുമേനി: അഭിനന്ദനവുമായി മന്ത്രി വീണാ ജോർജ്

Aswathi Kottiyoor

എ​യ​ർ​പോ​ർ​ട്ട് സി​റ്റി ചാ​പ്റ്റ​റി​ന്‍റെ ഉ​ദ്ഘാ​ട​നം ഇ​ന്ന്

Aswathi Kottiyoor
WordPress Image Lightbox