24.5 C
Iritty, IN
October 5, 2024
  • Home
  • Iritty
  • കൊവിഡ് വാക്സിനേഷൻ മെഗാ ക്യാമ്പ് – ഇരിട്ടിയിൽ 822 പേർക്ക് വാക്സിനേഷൻ നൽകി……….
Iritty

കൊവിഡ് വാക്സിനേഷൻ മെഗാ ക്യാമ്പ് – ഇരിട്ടിയിൽ 822 പേർക്ക് വാക്സിനേഷൻ നൽകി……….

ഇരിട്ടി : ഇരിട്ടി മഹാത്മാഗാന്ധി കോളേജിൽ ചൊവാഴ്ച സംഘടിപ്പിച്ച 60 കഴിഞ്ഞവർക്കുള്ള കൊവിഡ് വാക്സിനേഷൻ മെഗാ ക്യാമ്പിൽ വെച്ച് 822 പേർ വാക്സിനേഷൻ സ്വീകരിച്ചു. ജില്ലാ ആരോഗ്യ വകുപ്പിന്റെ നിർദ്ദേശാനുസരണം ഇരിട്ടി താലൂക്ക് ആശുപത്രിയുടേയും ഇരിട്ടി മുന്‍സിപ്പാലിറ്റിയുടെയും നേതൃത്വത്തിലാണ് ക്യാമ്പ് നടന്നത് . ഇരിട്ടി മുൻസിപ്പാലിറ്റി, ഉളിക്കൽ, പായം, മുഴക്കുന്ന്, മാലൂർ, പടിയൂർ, തില്ലങ്കേരി, അയ്യൻകുന്ന് ,ആറളം പഞ്ചായത്തു കളിലെ 60 വയസ്സുകഴിഞ്ഞവരാണ് ക്യാമ്പിൽ എത്തിയത്. താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ .പി.പി. രവീന്ദ്രൻ, ഡോ . അർജ്ജുൻ, ഇരിട്ടി നഗരസഭാ ചെയർപേഴ്‌സൺ കെ. ശ്രീലത, വൈസ് ചെയർമാൻ പി.പി. ഉസ്മാൻ, മുൻസിപ്പാലിറ്റി ഹെൽത്ത് ഇൻസ്‌പെക്ടർ കെ. കുഞ്ഞിരാമൻ, എം ജി കോളേജ് പ്രിൻസിപ്പൽ ഡോ. വി. അജിത, എൻ സി സി പ്രോഗ്രാം ഓഫീസർ ലഫ്. ഡോ . ജിതേഷ് , ലയൺസ് ക്ലബ് ഇരിട്ടി പ്രസിഡന്റ് വി.പി. സതീശൻ, ജെ സി ഐ ഇരിട്ടി പ്രസിഡന്റ് റഫീഖ്, എച്ച് എസ് എം. വേണുഗോപാൽ, എൽ എച്ച് എസ് കെ.പി. ഗ്ലാഡിസ്, എച്ച് ഐ ഇ. മനോജ്, പി എച് എൻ മേരി ജോസഫ്, ജെ പി എച്ച് എൻ കെ.എസ്. ഗിരിജ, കോളേജിലെ എൻ സി സി കാഡറ്റുകൾ , ആരോഗ്യ [പ്രവർത്തകർ , ആശാ പ്രവർത്തകർ, ഡോൺ ബോസ്‌കോ കോളേജ് വിദ്യാർഥികൾ എന്നിവർ വാക്സിനേഷനായി എത്തിയവർക്കുള്ള സൗകര്യങ്ങൾ ഒരുക്കുകയും മാർഗ്ഗ നിർദ്ദേശങ്ങൾ നൽകുകയും ചെയ്തു. ഇരിട്ടി ലയൺസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ക്യാമ്പിൽ പങ്കെടുത്ത ആരോഗ്യ പ്രവർത്തകർക്കടക്കം ചായയും ഭക്ഷണവും വെള്ളവും വിതരണം ചെയ്തു

Related posts

നിയമം നടപ്പിലാക്കേണ്ടവർ നോക്കുകുത്തിയാക്കുമ്പോൾ

Aswathi Kottiyoor

സ്വകാര്യ വ്യക്തിയുടെ സ്ഥലത്തു തള്ളിയ മാലിന്യം തിരികെ എടുപ്പിച്ച് നാട്ടുകാരും പോലീസും

Aswathi Kottiyoor

വിയറ്റ്‌നാം ഊരുകൂട്ടത്തിലെത്തിയ മാവോയിസ്‌‌‌റ്റ്‌ സംഘത്തെ തിരിച്ചറിഞ്ഞു

Aswathi Kottiyoor
WordPress Image Lightbox