22.7 C
Iritty, IN
October 4, 2023
  • Home
  • Iritty
  • മദ്യം നിരോധനം അംഗീകരിക്കുന്ന മുന്നണിയെ തെരഞ്ഞെടുക്കണം; മാര്‍ ജോസഫ് പാംബ്ലാനി………..
Iritty

മദ്യം നിരോധനം അംഗീകരിക്കുന്ന മുന്നണിയെ തെരഞ്ഞെടുക്കണം; മാര്‍ ജോസഫ് പാംബ്ലാനി………..

‘ഇരിട്ടി: സര്‍ക്കാരിന്റെ ആത്യന്തികമായ ലക്ഷ്യം നികുതി പണം പിരിക്കലല്ലെന്നും ജനക്ഷേമകരമായ ഭരണം നടത്തുകയാണെന്നതാണെന്നും തലശ്ശേരി അതിരൂപത സഹായ മെത്രാന്‍ മാര്‍ ജോസഫ് പാംപ്ലാനി പറഞ്ഞു. കേരള മദ്യ നിരോധന സമിതിയുടെ ജന ബോധന വാഹന ജാഥ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേവലം അയ്യായിരം കോടി രൂപയ്ക്ക് വേണ്ടി ഒരു ലക്ഷം കോടി രൂപയുടെ മദ്യം വിറ്റഴിക്കുന്നത് അങ്ങേയറ്റം അപലപനീയമാണ്. അനാവശ്യമായി മദ്യത്തിനുവേണ്ടി ചിലവഴിക്കുന്ന പണം കൊണ്ട് കേരളത്തെ ഒരു പറുദീസയായി മാറ്റാന്‍ കഴിയും. വികസനമാണ് തങ്ങളുടെ ലക്ഷ്യമെന്ന് അവകാശപ്പെടുന്ന സര്‍ക്കാര്‍ യഥാര്‍ത്ഥ വികസനം ജനങ്ങള്‍ക്ക് സ്വസ്ഥമായ ജീവിതവും സമാധാനവും ഉറപ്പുവരുത്തുന്നതാണെന്ന് മനസ്സിലാക്കണം. ആസന്ന മായ നിയമസഭാ തെരഞ്ഞടുപ്പില്‍ മദ്യ നിരോധനം അംഗീകരിക്കുന്ന മുന്നണികള്‍ക്കോ, വ്യക്തികള്‍ക്കോ മാത്രമേ വോട്ട് ചെയ്യാന്‍ പാടുള്ളൂ വെന്നും മദ്യം വര്‍ജ്ജിക്കുകയല്ല നിരോധിക്കുക യാണ് ചെയ്യേണ്ടതെന്നും മാര്‍ ജോസഫ് പാംബ്ലാനി അഭിപ്രായപ്പെട്ടു.
സംസ്ഥാന സെക്രട്ടറി ടി.പി.ആര്‍നാഥ് അധ്യക്ഷത വഹിച്ചു. ശിവഗിരിമഠം സ്വാമി പ്രേമാനന്ദ, കെസിബിസി മദ്യവിരുദ്ധ സമിതി ഡയറക്ടര്‍ ഫാ.ചാക്കോ കുടിപ്പറമ്പില്‍, ആന്റണി മേല്‍വട്ടം, ഷീബ തെക്കേടത്ത്, ഷിനോ പാറയ്ക്കല്‍, പി.നാണി, ഭരതന്‍ പുത്തൂര്‍ വട്ടം, മേരി ആലയ്ക്കാമറ്റം, ബിന്നി കിഴക്കേക്കര, സോളി രാമച്ചനാട്ട്, ജാഥാ ക്യാപ്റ്റന്‍ പ്രൊഫ. രവീന്ദ്രനാഥ്, ജില്ലാ വൈസ ്പ്രസിഡണ്ട് ദിനു മൊട്ടമ്മല്‍, ജില്ലാ സെക്രട്ടറി ആര്‍ട്ടിസ്റ്റ് ശശികല എന്നിവര്‍ പ്രസംഗിച്ചു.

Related posts

ദേശീയ യുവജനദിന വാരാഘോഷം സമാപിച്ചു

𝓐𝓷𝓾 𝓴 𝓳

യാത്രയപ്പ് സമ്മേളനവും പുസ്തക സമാഹാരം കൈമാറലും

𝓐𝓷𝓾 𝓴 𝓳

കർഷക ദിനം : ആറളം വന്യജീവി സങ്കേതം ഓഫീസിലേക്ക് കർഷകർ മാർച്ച് നടത്തി.

𝓐𝓷𝓾 𝓴 𝓳
WordPress Image Lightbox