കൊറോണ വൈറസിന്റെ യുകെ, ദക്ഷിണാഫ്രിക്ക, ബ്രസീല്‍ വകഭേദങ്ങൾ ഇന്ത്യയിൽ ഇതുവരെ 795 പേർക്ക് സ്ഥിരീകരിച്ചു. ഇതിൽ 395 കേസുകളും റിപ്പോർട്ട് ചെയ്തത് കഴിഞ്ഞ അഞ്ച് ദിവസങ്ങളിൽ. അമ്പത് ശതമാനം വർധനയാണ് ഉണ്ടായിരിക്കുന്നത്. രാജ്യത്ത് കോവിഡ് കേസുകൾ വർധിക്കുന്നതിനിടെയാണിത്.
ഈ മാസം 18 വരെ 400 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്. ഇതുവരെ റിപ്പോർട്ട് ചെയ്ത വകഭേദം വന്ന വൈറസ് കേസുകളിൽ 326 എണ്ണവും പഞ്ചാബിൽനിന്നാണ്. യുവാക്കൾക്കും കോവിഡ് പ്രതിരോധ വാക്സിൻ നൽകണമെന്ന് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിംഗ് ആവശ്യപ്പെട്ടു.
കോവിഡിന്റെ യുകെ, ദക്ഷിണാഫ്രിക്ക, ബ്രസീല്‍ വകഭേദങ്ങൾ കൂടുതൽ വ്യാപനശേഷിയുള്ളതും കോവിഡ് വന്നവർക്ക് വീണ്ടും രോഗം ബാധിക്കാമെന്നും ശാസ്ത്രജ്ഞർ മുന്നറിയിപ്പ് നൽകുന്നു.