കാക്കയങ്ങാട്: ടൗണിലെ റോഡ് ഉയര്‍ത്തല്‍ പ്രവൃത്തി പൂര്‍ത്തിയായി.റോഡ് മെക്കാഡം ടാറിംങ്ങ് നടത്തി ഗതാഗതത്തിന് തുറന്നു നല്‍കി.പൊതുമരാമത്ത് വകുപ്പ് അനുവദിച്ച 70 ലക്ഷം രൂപ ഉപയോഗിച്ചാണ് നിര്‍മ്മാണ പ്രവൃത്തി നടത്തിയത്.മാസങ്ങള്‍ക്ക് മുമ്പ് ആരംഭിച്ച പ്രവൃത്തി നിലച്ചത് കാക്കയങ്ങാട് ടൗണിലെ കച്ചവട സ്ഥാപന ജീവനക്കാര്‍ക്കും ഓട്ടോ മോട്ടോര്‍ ജീവനക്കാര്‍ക്കും ഉള്‍പ്പെടെ ദുരിതമായി മാറുകയും വ്യാപാരികളും വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളും പ്രതിഷേധവുമായി രംഗത്തെത്തുകയും ചെയ്തതിനെ തുടര്‍ന്നാണ് നിര്‍മ്മാണ പ്രവര്‍ത്തി പുനരാരംഭിച്ചിരുന്നത്.പൊതുമരാമത്ത് വകുപ്പ് അനുവദിച്ച 70 ലക്ഷം രൂപ ഉപയോഗിച്ചാണ് നിര്‍മ്മാണ പ്രവൃത്തി നടത്തിയത്.ഇതുവഴിയുളള ഗതാഗതം നിരോധിച്ചു കൊണ്ടാണ് റോഡ് ഉയര്‍ത്തല്‍ പ്രവര്‍ത്തി പൂര്‍ത്തിയാക്കി റോഡ് മെക്കാഡം ടാറിംങ്ങ് നടത്തിയത്. കാക്കയങ്ങാട് നിന്നും പേരാവൂര്‍ ഭാഗത്തേക്ക് പോകേണ്ടതും തിരിച്ച് പോകേണ്ടതുമായ വാഹനങ്ങള്‍ പാലപ്പള്ളി-പാലപ്പുഴ എടത്തൊട്ടി വഴി തിരിച്ചു വിട്ടാണ് രണ്ടു ദിവസം മെക്കാഡം ടാറിംങ്ങ് നടത്തിയത്. ടാറിംങ്ങ് പൂര്‍ത്തിയാക്കിയ റോഡ് ഗതാഗതത്തിന് തുറന്നു നല്‍കി.