22.5 C
Iritty, IN
November 21, 2024
  • Home
  • Kerala
  • രാജ്യത്തെ അവശ്യമരുന്നുകള്‍ക്ക് ഏപ്രില്‍ ഒന്നുമുതല്‍ വില കൂടും.
Kerala

രാജ്യത്തെ അവശ്യമരുന്നുകള്‍ക്ക് ഏപ്രില്‍ ഒന്നുമുതല്‍ വില കൂടും.

രാജ്യത്തെ അവശ്യമരുന്നുകള്‍ക്ക് ഏപ്രില്‍ ഒന്നുമുതല്‍ വില കൂടും. തൊള്ളായിരത്തോളം മരുന്നുകള്‍ക്ക് 0.53638 ശതമാനം വിലയാണ് കൂടുക. ഹൃദയധമനികളിലെ തടസ്സം പരിഹരിക്കാനായി ഉപയോഗിക്കുന്ന മരുന്ന് നിറച്ച സ്റ്റെന്റുകള്‍ക്ക് ശരാശരി 165 രൂപയാണ് വര്‍ധിക്കുക. 165 രൂപ കൂടുന്നതോടെ 30647 രൂപ വിലയുള്ള മുന്തിയ ഇനം ബൈപാസ് സ്റ്റെന്റുകളുടെ വില 30,812ല്‍ എത്തും.

വിവിധയിനം ഐ.വി. ഫ്‌ളൂയിഡുകള്‍ക്കും വിലയേറും. മൊത്തവ്യാപാര വിലസൂചികയിലെ വ്യത്യാസത്തിന്റെ ഫലമായാണ് മരുന്നു വില കൂടുന്നത്. ഓരോ രാജ്യത്തെയും സാഹചര്യങ്ങള്‍ക്കനുസരിച്ചാണ് ജീവന്‍രക്ഷാമരുന്നുകള്‍ നിശ്ചയിക്കുക. ഇന്ത്യയില്‍ ഇ പട്ടികയില്‍ വരുന്ന മരുന്നുകളാണ് ഔഷധവിലനിയന്ത്രണത്തില്‍ വരുക. ഇങ്ങനെ നിയന്ത്രിക്കപ്പെടുന്ന വില എല്ലാവര്‍ഷത്തെയും മൊത്തവ്യാപാര വിലസൂചികയുടെ അടിസ്ഥാനത്തില്‍ പുതുക്കും.

കഴിഞ്ഞ മൂന്നുവര്‍ഷമായി വില കൂടുകതന്നെയായിരുന്നു. അതിന് മുമ്ബൊരുവര്‍ഷം മൊത്തവ്യാപാരവിലസൂചികയില്‍ കുറവുണ്ടാവുകയും മരുന്നുവില കുറയുകയും ചെയ്തിരുന്നു. പുതിയ സൂചികപ്രകാരം നിലവില്‍ ബെയര്‍ മെറ്റല്‍ സ്റ്റെന്റുകളുടെ വില 8417-ല്‍നിന്ന് 8462 രൂപയായാണ് മാറുക. കഴിഞ്ഞ വര്‍ഷം 1.8846 ശതമാനമായിരുന്നു സൂചിക. അതായത് ഇത്തവണത്തേക്കാള്‍ വര്‍ധിച്ചിരുന്നു.

Related posts

മ​ട്ട​ന്നൂ​രി​ൽ കോ​വി​ഡ് പ​രി​ശോ​ധ​നാ കേ​ന്ദ്രം തു​ട​ങ്ങി

Aswathi Kottiyoor

പത്തുവർഷം കഴിഞ്ഞവർ ആധാർ വിവരം പുതുക്കണം

Aswathi Kottiyoor

ക്ഷീരമേഖലയിൽ വിദേശ നിക്ഷേപം കർഷകർക്ക്‌ ആപത്ത്‌: മന്ത്രി കെ കൃഷ്ണൻകുട്ടി

Aswathi Kottiyoor
WordPress Image Lightbox