24.2 C
Iritty, IN
October 6, 2024
  • Home
  • Thiruvanandapuram
  • 2020-ലെ ഫിക്കി സ്മാർട്ട്‌ പോലീസിങ് അവാർഡ് കേരള പോലീസിന്…
Thiruvanandapuram

2020-ലെ ഫിക്കി സ്മാർട്ട്‌ പോലീസിങ് അവാർഡ് കേരള പോലീസിന്…

തിരുവനന്തപുരം: ഫെഡറേഷൻ ഓഫ് ഇന്ത്യൻ ചെമ്പേഴ്സ് ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി(ഫിക്കി) നൽകുന്ന 2020-ലെ സ്മാർട്ട്‌ പോലീസിങ് അവാർഡ് കേരള പോലീസിന് ലഭിച്ചു. സ്പെഷ്യൽ ജൂറി അവാർഡും കേരള പോലീസിനാണ്.
സൈബർ ലോകത്ത് കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്നത് കണ്ടെത്താനും തടയാനുമായി ആരംഭിച്ച സൈബർ ഡോമിന് കീഴിലുള്ള കൗണ്ടർ ചൈൽഡ് സെക്ഷ്വൽ എക്സ്പ്ലോയിറ്റേഷൻ സെന്ററിനാണ് സ്മാർട്ട്‌ പോലീസിങ് അവാർഡ്.
അടിയന്തിരഘട്ടങ്ങളിൽ എത്രയും വേഗം സഹായം ലഭ്യമാക്കാൻ രൂപം നൽകിയ എമർജൻസി റെസ്പോൺസ് സപ്പോർട് സിസ്റ്റത്തിനാണ് ഫിക്കിയുടെ സ്പെഷ്യൽ ജൂറി അവാർഡ്.112 എന്ന നമ്പർ ഡയൽ ചെയ്താൽ മിനിറ്റുകൾക്കുള്ളിൽ പോലീസ് സഹായം ലഭ്യമാക്കുന്ന സംവിധാനമാണിത്.ഫിക്കി ഓൺലൈനായി സംഘടിപ്പിച്ച ചടങ്ങിൽ സംസ്ഥാന പോലീസ് മേധാവി ലോക്നാഥ്‌ ബെഹ്‌റ പുരസ്കാരങ്ങൾ സ്വീകരിച്ചു.

Related posts

പൊലീസ് പാസ് ഓൺലൈൻ സംവിധാനം: ഒറ്റരാത്രികൊണ്ട് അപേക്ഷിച്ചത് 40,000 പേർ….

സംസ്ഥാനത്ത് ഇന്ന് 34,199 പേര്‍ക്ക് കോവിഡ്

Aswathi Kottiyoor

റേഷൻ കാർഡിലെ മണ്ണെണ്ണ വിഹിതത്തിലും കുറവ് വരുത്തി പൊതുവിതരണ വകുപ്പ്….

Aswathi Kottiyoor
WordPress Image Lightbox