25.9 C
Iritty, IN
July 7, 2024
  • Home
  • Wayanad
  • സെന്റ്. ജോസഫ്സ് മിഷൻ ആശുപത്രിയിൽ ജൂബിലി വർഷത്തിന് ആരംഭം………..
Wayanad

സെന്റ്. ജോസഫ്സ് മിഷൻ ആശുപത്രിയിൽ ജൂബിലി വർഷത്തിന് ആരംഭം………..

മാനന്തവാടിയിലെയും സമീപ പ്രദേശങ്ങളിലെയും ജനങ്ങൾക്ക് ആരോഗ്യപരിചരണ രംഗത്ത് അതുല്യവും നൂതനവുമായ ചികിൽസാ സൗകര്യങ്ങൾ നല്കി കൊണ്ടിരിക്കുന്ന സെന്റ്. ജോസഫ്സ് മിഷൻ ആശുപത്രി സ്ഥാപിതമായിട്ട് 50 ദശാബ്ധങ്ങൾ പിന്നിടുകയാണ്.1971 ൽ കണിയാരത്ത് ആരംഭിച്ച് 1972 ൽ മാനന്തവാടിയിലേക്ക് മാറ്റി സ്ഥാപിച്ച ആശുപത്രി സുവർണ്ണജൂബിലി നിറവിലാണ്. 50ാം വർഷ ത്തോടനുബന്ധിച്ച് 50 ഇന കർമ്മ പരിപാടികൾക്കാണ് തിരിതെളിഞ്ഞിരിക്കുന്നത്. ക്യാമ്പുകൾ സെമിനാറുകൾ സർക്കാരുമായി ബന്ധപ്പെട്ട ആരോഗ്യ ഇൻഷുറൻസ് ടൈ അപ്പ് തുടങ്ങിയ പദ്ധതികളാണ് വിഭാവനം ചെയ്യുന്നത്.
പ്രാഥമിക ചികിൽസ പോലും അപ്രാപ്യമായിരുന്ന മാനന്തവാടി പ്രദേശത്തിന് വലിയ പ്രതീക്ഷയും ഉത്തേജനവും നൽകി കൊണ്ടാണ് ഈ ആശുപത്രി സ്ഥാപിതമായത്. ഒരു MBBS ഡോക്ടറുമായി ആരംഭിച്ച ആശുപത്രിയിൽ ഇന്ന് 14 ഡിപ്പാർട്ട്മെന്റുകളും അവയ്ക്കനുയോജ്യമായ നൂതന സംവിധാനങ്ങളുമുണ്ട്. NABH അക്രഡിറ്റേഷൻ, Kayakalpa അവാർഡ് , ശിശു സൗഹൃദ ആശുപത്രി അവാർഡ്, പ്രകൃതി സൗഹൃദ ആശുപത്രി അവാർഡ് എന്നിവ കരസ്ഥമാക്കിയിട്ടുണ്ട്. 2020 ൽ കോവിഡ് 19 പടർന്നു പിടിച്ചപ്പോൾ മാനന്തവാടിയിലേയും സമീപപ്രദേശങ്ങളിലെയും ജനങ്ങൾക്ക് ആശ്രയമായി കോവിഡേതര രോഗീപരിചരണത്തിന് ആശുപത്രിയുടെ ഒരു വിഭാഗം സൗജന്യമായി വിട്ടു നൽകിയതിന് ആരോഗ്യ വകുപ്പിന്റെ ആദരവും ഫലകവും ലഭിച്ചിട്ടുണ്ട്.
ആശുപത്രിയുടെ സുവർണ്ണജൂബിലി വർഷത്തിന്റെ ഉദ്ഘാടനം മാർച്ച് 18 ന് ആശുപത്രി രക്ഷാധികാരിയും മാനന്തവാടി രൂപതയുടെ മെത്രാനുമായ മാർ ജോസ് പൊരുന്നേടം പിതാവ് നിർവ്വഹിച്ചു. ആതുര സേവന രംഗത്ത് സെന്റ് ജോസഫ്സ് മിഷൻ ആശുപത്രി നല്കിയ സേവനങ്ങൾ അവർണ്ണനീയമാണെന്ന് അനുസ്മരിക്കുകയും ആശുപത്രി ജീവനക്കാരെ ആദരിക്കുകയും സ്തുത്യർഹമായ സേവനത്തിനുള്ള പുരസ്കാരങ്ങൾ നല്കുകയും ചെയ്തു.
ആശുപത്രി ഡയറക്ടർ ഫാ. മനോജ് കവലക്കാടൻ യോഗത്തിന് അദ്ധ്യക്ഷത വഹിക്കുകയും കഴിഞ്ഞ 50 വർഷങ്ങൾ ഇവിടെ സേവനം ചെയ്തവരെ പ്രത്യേകമായി ഓർക്കുകയും നന്ദിയർപ്പിക്കുകയും ഇപ്പോൾ ഇവിടെ സേവനം ചെയ്യുന്നവരുടെ നിസ്സീമമായ രോഗി പരിചരണത്തെ ശ്ലാഘിക്കുകയും വളരെ പ്രത്യേകമായി കോവിഡ് പശ്ചാത്തലത്തിൽ അവർ പുലർത്തിയ ജാഗ്രതയെയും ഭയരഹിതമായ രോഗീപരിചരണത്തെയും അഭിനന്ദിക്കുകയും ചെയ്തു.
ആശുപത്രിയുടെ 2020 വർഷത്തെ പ്രവർത്തന റിപ്പോർട്ടിന്റെ പ്രകാശനം സെന്റ്. ജോസഫ്സ് ഹോസ്പിറ്റൽ ബോർഡ് എക്സിക്യൂട്ടീവ് ചെയർമാൻ ബഹുമാനപ്പെട്ട പോൾ മുണ്ടോളിക്കൽ അച്ചൻ ഡോക്ടർ രവീന്ദ്രന് നല്കി കൊണ്ട് നിർവ്വഹിച്ചു. തുടർന്ന് ആശുപത്രി ജീവനക്കാരുടെ വർണ്ണ വൈവിധ്യങ്ങളായ കലാപരിപാടികൾ അരങ്ങേറി.
അസി. ഡയറക്ടർ ഫാ. ജോമേഷ് തേക്കിലക്കാട്ടിൽ സ്വാഗതവും അഡ്മിനിസ്ട്രേറ്റർ സി. സാൽവിൻ മരിയ CMC നന്ദിയും രേഖപ്പെടുത്തി.

Related posts

ലോണെടുക്കാത്ത കർഷകന് അരലക്ഷം രൂപയുടെ ജപ്തി നോട്ടിസ്, ഒടുവിൽ ബാങ്ക് പറയുന്നു വായ്പ ഇല്ലെന്ന്, പക്ഷേ റെവന്യൂ വകുപ്പു പറയുന്നു ഉണ്ടെന്ന്; കഥയറിയാതെ കർഷകൻ നെട്ടോട്ടത്തിൽ

Aswathi Kottiyoor

മദ്യപിച്ച് തിരഞ്ഞെടുപ്പ് ജോലിക്കെത്തിയ ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തു……

Aswathi Kottiyoor

വയനാടിന്റെ മടിത്തട്ടിൽ ഓർക്കിഡ് വസന്തം തീർത്ത് യുവ കർഷകൻ.

Aswathi Kottiyoor
WordPress Image Lightbox