24 C
Iritty, IN
July 26, 2024
  • Home
  • Kelakam
  • കെ. കുഞ്ഞിരാമന്റെ നവതി ആഘോഷം മെയ് ഒമ്പതിന്: 31 അംഗ ആഘോഷ കമ്മറ്റി രൂപവൽകരിച്ചു.
Kelakam

കെ. കുഞ്ഞിരാമന്റെ നവതി ആഘോഷം മെയ് ഒമ്പതിന്: 31 അംഗ ആഘോഷ കമ്മറ്റി രൂപവൽകരിച്ചു.

കേളകം:കൊട്ടിയൂർ പെരുമാൾ സേവാ സംഘ സ്ഥാപകനും, ദേവസ്വം ട്രസ്ററിയുമായിരുന്ന
കെ. കുഞ്ഞിരാമന്റെ നവതി ആഘോഷത്തിനായി പ്രവർത്തകരുടെയും നാട്ടുകാരുടെയും നേതൃത്വത്തിൽ 31 അംഗ കമ്മറ്റി രൂപവൽകരിച്ചു. വിപുലമായ പരിപാടികളോടെ നവതിയാഘോഷം പ്രൗഡഗംഭീരമാക്കുന്നതിനും, നവതിയാഘോഷിക്കുന്ന കെ.കുഞ്ഞിരാമൻ്റെ പേരിൽ വിവിധ സേവന പ്രവർത്തനങ്ങൾ ആരംഭിക്കാനും യോഗം തീരുമാനിച്ചു.മന്ദം ചേരി മുത്തപ്പൻ മടപ്പുരയിൽ ചേർന്ന യോഗം പഞ്ചായത്തംഗം തോമസ് ആമക്കാട്ട് ഉൽഘാടനം ചെയ്തു.
എൻ. പ്രശാന്ത്, പി ആർ. ലാലു. ,പി.എസ് .മോഹനൻ, ഗോപാലൻ മാസ്റ്റർ ,ദിനേശൻ മാസ്റ്റർ കെ. എം. ശ്രീധരൻ എന്നിവർ സംസാരിച്ചു.
2021.മെയ് 9 നു നവതി ആഘോഷം കൊട്ടിയൂരിൽ വെച്ചു നടത്താൻ തീരുമാനിച്ചു. ചടങ്ങിൽ വിശിഷ്‌ട വ്യക്തികൾ പങ്കെടുക്കും. കൊട്ടിയൂരിൽ സംഘം വെബ്സൈറ്റ് പ്രകാശനം ചെയ്യും. കലാ പരിപാടികൾ, സംഗീത സദസ്സ് എന്നിവ ഉണ്ടായിരിക്കും.

Related posts

കോവിഡ് ലോക്ഡൗൺ : വീണ്ടും ചാരായ വേട്ട നടത്തി പേരാവൂർ എക്സൈസ്; കേളകം വെള്ളുന്നി ഭാഗത്ത് 20 ലിറ്റർ ചരായം സഹിതം ഒരാൾ അറസ്റ്റിൽ……………

Aswathi Kottiyoor

ചെട്ടിയാംപറമ്പിൽ മരം കടപുഴകി വീണ് വീട് ഭാഗികമായി തകര്‍ന്നു………..

Aswathi Kottiyoor

പൂളക്കുറ്റിയിലെ ദുരിതാശ്വാസ ക്യാമ്പുകളിൽ നിന്ന് വീട്ടിലേക്ക്

Aswathi Kottiyoor
WordPress Image Lightbox