ചെട്ടിയാംപറമ്പ് :കേളകം ചെട്ടിയാംപറമ്പിൽ ഞായറാഴ്ചയുണ്ടായ കനത്ത കാറ്റിലും മഴയിലും മരം കടപുഴകി വീണ് വീട് ഭാഗികമായി തകര്‍ന്നു. ചെട്ടിയാംപറമ്പ് സ്വദേശി , തയ്യിൽ ബിനോയിയുടെ വീടാണ് ഭാഗികമായി തകര്‍ന്നത്.കുടുംബാംഗങ്ങളെല്ലാം സംഭവസമയം വീട്ടില്‍ ഉണ്ടായിരുന്നെങ്കിലും പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.നാട്ടുകാരുടെ നേതൃത്വത്തിൽ മരങ്ങൾ വെട്ടിമാറ്റി. പ്രദേശവാസികളായ ടോമി ചാത്തൻപാറ, റെജി ഉള്ളാഹയിൽ, ബെസി പാലത്തിങ്കൽ, ഷിനോജ് തയ്യിൽ, റെജി ചാത്തൻപാറ, ബിനു പൊരുമത്ര, സണ്ണി കണിയാംഞ്ഞാലിൽ തുടങ്ങിയവർ നേതൃത്വം നല്കി. നിരവധി ആളുകളുടെ
കശുമാവ്, വാഴ തുടങ്ങിയ കാര്‍ഷികവിളകളും കാറ്റില്‍ നശിച്ചിട്ടുണ്ട്.