ഇരിട്ടി : പേരാവൂർ നിയോജകമണ്ഡലം എൻ ഡി എ സ്ഥാനാർഥി സ്മിതാ ജയമോഹൻ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. റിട്ടേണിങ് ഓഫീസർ കണ്ണൂർ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ പി.കാർത്തിക് ഐ എഫ് എസ് മുഖേനയാണ് പത്രിക സമർപ്പിച്ചത്. ബി ഡി ജെ എസ് സംസ്ഥാന വൈസ് പ്രസിഡന്റ് പൈലി വാത്യാട്ട്, ജില്ലാ പ്രസിഡന്റ് കെ.വി. അജി, കർഷകമോർച്ച ജില്ലാ ജനറൽ സിക്രട്ടറി മനോഹരൻ വയോറ, ബിജെപി മണ്ഡലം പ്രസിഡന്റ് എം.ആർ. സുരേഷ്, ജില്ലാ സെക്രട്ടറി കൂട്ട ജയപ്രകാശ്, മണ്ഡലം സെക്രട്ടറി അശോകൻ പാലുമ്മി മഹിളാമോർച്ച മണ്ഡലം പ്രസിഡന്റ് അനിതാ മണ്ണോറ , മണ്ഡലം വൈസ് പ്രസിഡന്റ് എൻ. ശകുന്തള എന്നിവർ കൂടെ ഉണ്ടായിരുന്നു .
previous post