24.2 C
Iritty, IN
July 4, 2024
  • Home
  • kannur
  • പ​ണി​മു​ട​ക്ക്: എ​ൽ​ഐ​സി ഓഫീ​സു​ക​ൾ സ്തം​ഭി​ച്ചു
kannur

പ​ണി​മു​ട​ക്ക്: എ​ൽ​ഐ​സി ഓഫീ​സു​ക​ൾ സ്തം​ഭി​ച്ചു

ക​ണ്ണൂ​ർ : എ​ൽ​ഐ​സി ജീ​വ​ന​ക്കാ​രും ഓ​ഫീ​സ​ർ​മാ​രും ദേ​ശ​വ്യാ​പ​ക​മാ​യി ന​ട​ത്തി​യ പ​ണി​മു​ട​ക്ക് ജി​ല്ല​യി​ൽ പൂ​ർ​ണം. ബ്രാ​ഞ്ച് ഓ​ഫീ​സു​ക​ളും സാ​റ്റ​ലൈ​റ്റ് ഓ​ഫീ​സു​ക​ളും അ​ട​ഞ്ഞു കി​ട​ന്നു.

എ​ൽ​ഐ​സി​യു​ടെ ഓ​ഹ​രി​വി​ൽ​പ്പ​ന​ക്കു​ള്ള തീ​രു​മാ​നം പി​ൻ​വ​ലി​ക്കു​ക, ഇ​ൻ​ഷ്വ​റ​ൻ​സി​ലെ വി​ദേ​ശ നി​ക്ഷേ​പ പ​രി​ധി വ​ർ​ധ​ന ഉ​പേ​ക്ഷി​ക്കു​ക, കാ​ല​ഹ​ര​ണ​പ്പെ​ട്ട വേ​ത​ന​ക്ക​രാ​ർ ഉ​ട​ൻ പു​തു​ക്കു​ക എ​ന്നീ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചാ​ണ് പ​ണി​മു​ട​ക്ക് ന​ട​ത്തി​യ​ത്.

എ​ൽ​ഐ​സി എം​പ്ലോ​യീ​സ് യൂ​ണി​യ​ൻ, നാ​ഷ​ണ​ൽ ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് ഇ​ൻ​ഷ്വ​റ​ൻ​സ് ഫീ​ൽ​ഡ് വ​ർ​ക്കേ​ഴ്സ് ഓ​ഫ് ഇ​ന്ത്യ, എ​ൽ​ഐ​സി ക്ലാ​സ് വ​ൺ ഓ​ഫീ​സ​ഴ്‌​സ് അ​സോ​സി​യേ​ഷ​ൻ എ​ന്നീ സം​ഘ​ട​ന​ക​ളു​ടെ സം​യു​ക്ത സ​മി​തി​യാ​ണ് പ​ണി​മു​ട​ക്കി​ന് ആ​ഹ്വാ​നം ന​ൽ​കി​യ​ത്. പ​ണി​മു​ട​ക്കി​യ ജീ​വ​ന​ക്കാ​ർ എ​ൽ​ഐ​സി ഓ​ഫീ​സു​ക​ൾ​ക്കു മു​ന്നി​ൽ ധ​ർ​ണ ന​ട​ത്തി. ക​ണ്ണൂ​രി​ൽ ന​ട​ന്ന ധ​ർ​ണ കെ. ​ബാ​ഹു​ലേ​യ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.

സം​ഘ​ട​നാ നേ​താ​ക്ക​ളാ​യ എം.​കെ. പ്രേം​ജി​ത്ത്, പി.​വി. അ​മീ​ർ അ​ലി, പി. ​കെ. സ​നി​ൽ, ടി.​മ​ണി, സി.​സി. വി​നോ​ദ്, പി.​എ​സ്. സു​നി​ൽ, എം.​സു​ധീ​ർ​കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. മ​ട്ട​ന്നൂ​രി​ൽ പി. ​എം. അ​ര​വി​ന്ദാ​ക്ഷ​ൻ, എ​സ്. സ​ന്തോ​ഷ്‌, എം. ​മ​നോ​ജ്‌, സി.​പി. സു​ധീ​ർ, വി. ​ശ്രീ​നി​വാ​സ​ൻ, കെ. ​ഷി​ജി​ൽ​രാ​ജ്, പി.​എ. സ​രി​ത എ​ന്നി​വ​രും പ്ര​സം​ഗി​ച്ചു. ത​ല​ശേ​രി​യി​ൽ ന​ട​ന്ന ധ​ർ​ണ​യി​ൽ പി.​കെ. മോ​ഹ​ന​ൻ, ഇ.​കെ. ഷാ​ജി, വി. ​വി​ജ​യ​കു​മാ​ര​ൻ, കെ. ​സു​മേ​ഷ്, പി.​പി. ദി​നേ​ശ​ൻ എ​ന്നി​വ​രും ത​ളി​പ്പ​റ​മ്പി​ൽ പി.​കെ. രാ​ജീ​വ​ൻ, കെ. ​ധീ​ര​ജ്, കെ. ​ഗ​ണേ​ശ​ൻ, ടി. ​മു​ര​ളീ​ധ​ര​ൻ, എ. ​ശ​ശി, കെ.​കെ. ഗോ​വി​ന്ദ​ൻ, പി.​ജെ.​ജേ​ക്ക​ബ് എ​ന്നി​വ​രും പ​യ്യ​ന്നൂ​രി​ൽ കെ. ​സ​ലി​ൻ​രാ​ജ്, കെ. ​രാ​ജീ​വ​ൻ എ​ന്നി​വ​രും പ്ര​സം​ഗി​ച്ചു.

Related posts

വ​നി​താ ക​മ്മീ​ഷ​ൻ അ​ദാ​ല​ത്തി​ൽ 70 പ​രാ​തി​ക​ൾ പ​രി​ഗ​ണി​ച്ചു

Aswathi Kottiyoor

ജി​ല്ല​യി​ല്‍ ഇ​ത്ത​വ​ണ 49 മാ​തൃ​കാ പോ​ളിം​ഗ് സ്റ്റേ​ഷ​നു​ക​ള്‍

Aswathi Kottiyoor

കൂരിരുട്ടിൽ പഴശ്ശി ഉദ്യാനം ;വിനോദ സഞ്ചാരികൾ ഉദ്യാനത്തിൽ പ്രവേശിക്കാതെ മടങ്ങി

Aswathi Kottiyoor
WordPress Image Lightbox