ന്യൂഡൽഹി: ഇന്ധനങ്ങളെ ജി.എസ്.ടിയിൽ ഉൾപ്പെടുത്തില്ലെന്ന് ധനമന്ത്രി നിർമലാ സീതാരാമൻ. സാമഗ്രികൾ ജി.എസ്.ടിയുടെ പരിധിയിൽ ഉൾപ്പെടുത്തുന്നതും ജി.എസ്.ടി നിരക്കിൽ മാറ്റം വരുത്തുന്നതും സംബന്ധിച്ച കാര്യങ്ങൾ തീരുമാനിക്കുന്നത് ജി.എസ്.ടി കൗൺസിലാണെന്നും ഇതുവരെ പെട്രോൾ,ഡീസൽ തുടങ്ങിയവയുടെ കാര്യത്തിൽ കൗൺസിൽ ശുപാർശ ചെയ്തിട്ടില്ലെന്നും മന്ത്രി വിശദീകരിച്ചു.
പെട്രോൾ,ഡീസൽ,അസംസ്‌കൃത എണ്ണ, വിമാനങ്ങളിൽ ഉപയോഗിക്കുന്ന ഇന്ധനം, പ്രകൃതി വാതകം തുടങ്ങിയവയൊന്നും ജി.എസ്.ടിയിൽ ഉൾപ്പെടുത്തില്ലെന്നും ലോക് സഭയിൽ മന്ത്രി രേഖാമൂലം നൽകിയ മറുപടിയിൽ വ്യക്തമാക്കി.
previous post