23.8 C
Iritty, IN
July 4, 2024
  • Home
  • Iritty
  • കൂട്ടുപുഴ അതിര്‍ത്തിയില്‍ കേരള -കര്‍ണാടക എക്‌സൈസ് സംഘത്തിന്റെ വാഹന പരിശോധന………
Iritty

കൂട്ടുപുഴ അതിര്‍ത്തിയില്‍ കേരള -കര്‍ണാടക എക്‌സൈസ് സംഘത്തിന്റെ വാഹന പരിശോധന………

ഇരിട്ടി:നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് കൂട്ടുപുഴ അതിര്‍ത്തിയില്‍ കേരള -കര്‍ണാടക എക്‌സൈസ് സംഘത്തിന്റെ സംയുക്ത വാഹന പരിശോധനആരംഭിച്ചു.മദ്യത്തിന്റെയുംമയക്കുമരുന്നിന്റെയും അനധികൃത കടത്ത് തടയുന്നതിനാണ് കേരള കര്‍ണ്ണാടക എക്‌സൈസ് സംഘം കര്‍ണ്ണാടക അതിര്‍ത്തിയായ മാക്കൂട്ടം, കൂട്ടുപുഴ എന്നിവിടങ്ങളില്‍ സംയുക്ത വാഹന പരിശോധന ആരംഭിച്ചത്.ഇരിട്ടി സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഹരിദാസന്‍ പാലക്കല്‍  മട്ടന്നൂര്‍,ഇരിട്ടി റെയിഞ്ച് ഇന്‍സ്പക്ടര്‍മാരായ എ.കെ. വിജേഷ്,സി.ഷാബു, കര്‍ണ്ണാടക എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഭാഗ്യ, എക്‌സൈസ് ഇന്‍സ്‌പെക്ടര്‍മാരായ ബി.എസ്.മോഹന്‍ കുമാര്‍,അനില്‍ എം ജഗദാണ്ടെ തുടങ്ങി ഇരുപത്തഞ്ചോളം ഉദ്യോഗസ്ഥര്‍ പരിശോധനയില്‍ പങ്കെടുത്തു.തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് തുടര്‍ന്നും വിവിധ സമയങ്ങളില്‍ ഇത്തരം പരിശോധന തുടരുമെന്ന് എക്സൈസ് സംഘം അറിയിച്ചു.

Related posts

പെരുമ്പാടിയിൽ കാർ മരത്തിലിടിച്ച് വ്യാപാരി മരിച്ചു.

Aswathi Kottiyoor

ഒരു കിലോമീറ്റർ റോഡിന് നിർമ്മാണ ചിലവ് ആറു കോടി ; എടൂർ- പാലത്തുംകടവ് റോഡ് നിർമ്മാണത്തിൽ വൻ അഴിമതിയാരോപിച്ച് ഒരു വിഭാഗം നാട്ടുകാർ രംഗത്ത്

Aswathi Kottiyoor

വൈദ്യുതി ഉത്പാദനത്തിൽ ചരിത്ര നേട്ടവുമായി ബാരാപ്പോൾ ജലവൈദ്യുത പദ്ധതി

Aswathi Kottiyoor
WordPress Image Lightbox