30.4 C
Iritty, IN
October 4, 2023
  • Home
  • kannur
  • സ്കൂട്ടറിൽ എത്തി സ്വർണ്ണ മാല തട്ടിയെടുത്ത രണ്ടു പേര്‍ പോലീസ് പിടിയിലായി
kannur

സ്കൂട്ടറിൽ എത്തി സ്വർണ്ണ മാല തട്ടിയെടുത്ത രണ്ടു പേര്‍ പോലീസ് പിടിയിലായി

കണ്ണൂര്‍: എടക്കാട് സ്റ്റേഷൻ പരിധിയിലെ നടാൽ ഗേറ്റിനടുത്ത് വെച്ച് വൈകുന്നേരം നടന്ന് പോകുകയായിരുന്ന സ്ത്രീയുടെ 2 പവൻ തൂക്കം വരുന്ന സ്വർണ്ണ മാല സ്കൂട്ടറിൽ എത്തി തട്ടിയെടുത്ത രണ്ടു പേര്‍ പോലീസ് പിടിയിലായി. ഷിജിൽ കെ, രാജേഷ് വി പി എന്നിവരാണ് പിടിയിലായത്. സരസ്വതി എന്ന സ്ത്രിയുടെ കഴുത്തിൽ ധരിച്ചിരുന്ന മാലയാണ് പ്രതികള്‍ തട്ടിയെടുത്തത്. പ്രതികള്‍ മാല പൊട്ടിച്ച് രക്ഷപ്പെടാന്‍ ശ്രമിക്കവേ സ്ത്രീ ബഹളം വെച്ചതിൽ നാട്ടുകാർ വാഹനത്തില്‍ പിന്തുടര്‍ന്നു കണ്ണൂർ സിറ്റി പോലീസ് സ്റ്റേഷന്‍ പരിധിയില്‍ തയ്യിലില്‍ വെച്ച് പിടികൂടി പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. പ്രതികളില്‍ നിന്നും സ്വര്‍ണ മാല കിട്ടിയിട്ടുളളതുമാണ്. എടക്കാട് പോലീസ് കേസ്സെടുത്ത് അന്വേഷണം നടത്തിവരുന്നു

Related posts

കുട്ടികളെ നൂതന കോഴ്‌സുകൾ പഠിപ്പിക്കാൻ രക്ഷിതാക്കൾ തയ്യാറാവണം: മന്ത്രി

ത​ല​ശേ​രി അ​തി​രൂ​പ​ത​യു​ടെ സാ​മൂ​ഹ്യ​സേ​വ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ശ്ലാ​ഘ​നീ​യം : മ​ന്ത്രി എം.​വി. ഗോ​വി​ന്ദ​ൻ

ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ വെ​ള്ള​മി​ല്ല; രോ​ഗി​ക​ളും ജീ​വ​ന​ക്കാ​രും ദു​രി​ത​ത്തി​ൽ

WordPress Image Lightbox