ഇരിട്ടി: ഗതാഗത പരിഷ്കരണത്തിന്റെ ഭാഗമായി നഗരത്തിൽ ബസ് ബേകളും സിഗ്നൽ ബോർഡുകളും സ്ഥാപിച്ചു. നഗരസഭയുടേയും പോലീസിന്റെയും നേതൃത്വത്തിലാണ് കഴിഞ്ഞ രാത്രി ബോർഡുകൾ സ്ഥാപിച്ചത്. മേലെ സ്റ്റാൻഡിലും പഴയ സ്റ്റാൻഡിലുമാണ് ബസ് ബേകൾ ഒരുക്കിയത്. ബസുകൾ, ഓട്ടോറിക്ഷകൾ, ടാക്സി വാഹനങ്ങൾ, സ്വകാര്യ വാഹനങ്ങൾ ഉൾപ്പെടെയുള്ളവയുടെ പാർക്കിംഗിനായി സംവിധാനം ഒരുക്കി ബോർഡുകളും സ്ഥാപിച്ചു. ട്രാഫിക് നിയമം ലംഘിക്കുന്നവർക്കെതിരെ പോലീസ് പിഴ ഈടാക്കും. പുതിയ പാലം ഗതാഗതത്തിന് തുറന്നുകൊടുക്കുന്നതോടെ യാത്രാപ്രശ്നത്തിന് പരിഹാരമാകും.
previous post