ജീവനക്കാരുടെ പണിമുടക്ക് നടക്കുന്നതിനാൽ ഇന്നും നാളെയും ബാങ്കുകളുടെ പ്രവർത്തനം നിലയ്ക്കും. പൊതുമേഖലാ ബാങ്കുകളെ സ്വകാര്യവത്കരിക്കാനുള്ള കേന്ദ്രസർക്കാരിന്റെ നീക്കം ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസ്(യുഎഫ്ബിയു) ന്റെ നേതൃത്വത്തിലാണ് അഖിലേന്ത്യാ പണിമുടക്ക് നടക്കുന്നത്.
പൊതുമേഖല, സ്വകാര്യ മേഖല, വിദേശ, ഗ്രാമീണ ബാങ്കുകളിലെ ജീവനക്കാർ പണിമുടക്കിൽ പങ്കെടുക്കുന്നുണ്ട്. രണ്ടാം ശനിയും ഞായറാഴ്ചയുമായതിനാൽ കഴിഞ്ഞ രണ്ടു ദിവസമായി ബാങ്കുകൾ അവധിയായിരുന്നു.
ഇതിനു പിന്നാലെയാണ് ഇന്നും നാളെയും ജീവനക്കാർ പണിമുടക്കുന്നത്. ദിവസങ്ങളോളം ബാങ്കുകൾ അവധിയായതോടെ എടിഎമ്മുകൾക്കു മുന്നിൽ ഇന്നലെ മുതൽ നീണ്ട നിരയാണ്.