26.6 C
Iritty, IN
July 4, 2024
  • Home
  • kannur
  • കോ​വി​ഡ് കാ​ല​ത്ത് ര​ണ്ടാം വി​ള​വെ​ടു​പ്പി​ന് ഒ​രു​ങ്ങി ക​ണ്ണൂ​ർ സ​ബ് ജ​യി​ൽ.
kannur

കോ​വി​ഡ് കാ​ല​ത്ത് ര​ണ്ടാം വി​ള​വെ​ടു​പ്പി​ന് ഒ​രു​ങ്ങി ക​ണ്ണൂ​ർ സ​ബ് ജ​യി​ൽ.

ക​ണ്ണൂ​ർ:ജ​യി​ൽ സൂ​പ്ര​ണ്ടി​ന്‍റെ നേ​ത്യ​ത്വ​ത്തി​ൽ ജീ​വ​ന​ക്കാ​രു​ടെ​യും അ​ന്തേ​വാ​സി​ക​ളു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ ജൈ​വ​കൃ​ഷി​യി​ൽ നേ​ട്ടം കൊ​യ്യു​ക​യാ​ണ് സ​ബ് ജ​യി​ൽ. ത​ട​വു​കാ​ർ​ക്ക് വി​ഷ​മു​ക്ത​മാ​യ ഭ​ക്ഷ​ണം ല​ഭ്യ​മാ​ക്കു​ന്ന​തി​നും ത​ട​വു​കാ​രു​ടെ മാ​ന​സി​ക​വും ശാ​രീ​രി​ക​വു​മാ​യ ഉ​ന്ന​മ​നം ല​ക്ഷ്യ​മി​ട്ടു​മാ​ണ് ജൈ​വ പ​ച്ച​ക്ക​റി​ക്കൃ​ഷി ന​ട​ത്തു​ന്ന​ത്.
ത​ക്കാ​ളി, വെ​ണ്ട, കെ​പ്സി​ക്ക​ൻ, പ​ച്ച​മു​ള​ക്, ബ​ജി​മു​ള​ക്, കാ​ബേ​ജ്, കോ​ളി​ഫ്ല​വ​ർ, വെ​ള്ള​രി, കു​ന്പ​ളം, പ​യ​ർ തു​ട​ങ്ങി​യ വി​വി​ധ​യി​നം പ​ച്ച​ക്ക​റി​ക​ളാ​ണ് വി​ള​വെ​ടു​ക്കാ​ൻ പാ​ക​ത്തി​ൽ വി​ള​ഞ്ഞ് നി​ൽ​ക്കു​ക​യാ​ണ്. കോ​വി​ഡ് കാ​ല​ത്തെ ര​ണ്ടാ​മ​ത്തെ വി​ള​വെ​ടു​പ്പി​നാ​ണ് ത​യാ​റാ​കു​ന്ന​ത്.
ജ​യി​ൽ വ​ള​പ്പി​ൽ ഒ​രി​ട​ത്തു പോ​ലും ത​രി​ശാ​യി ഭൂ​മി​യി​ല്ല. വി​വി​ധ​യി​നം പ​ച്ച​ക്ക​റി​ക​ളാ​ണ് സ​മൃ​ത​മാ​യി വ​ള​രു​ന്ന​ത്. ഗ്രോ​ബാ​ഗി​ൽ തി​ക​ച്ചും ജൈ​വ​രീ​തി​യി​ലാ​ണ് പ​ച്ച​ക്ക​റി​ക്കൃ​ഷി. ചാ​ണ​കം ഉ​ണ​ക്കി പൊ​ടി​ച്ചാ​ണ് വ​ള​മാ​യി ഉ​പ​യോ​ഗി​ക്കു​ന്ന​ത്. ജ​യി​ൽ ജീ​വ​ന​ക്കാ​രും അ​ന്തേ​വാ​സി​ക​ളും രാ​വി​ലെ​യും വൈ​കു​ന്നേ​ര​വും കൃ​ഷി​യി​ട​ങ്ങ​ളി​ൽ സ​ജീ​വ​മാ​ണ്. വെ​ള്ള​വും വ​ള​വും കൃ​ത്യ​മാ​യി ന​ൽ​കു​ന്നു​ണ്ട്. കി​ണ​റി​ൽ ധാ​രാ​ളം വെ​ള്ളം ല​ഭി​ക്കു​ന്ന​തു​കൊ​ണ്ട് ജ​ല​ക്ഷാ​മ​മി​ല്ലെ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​യു​ന്നു. ചെ​റി​യ ഭൂ​മി​യി​ൽ പ​ല​ത​രം പ​ച്ച​ക്ക​റി​ക​ൾ എ​ന്ന ആ​ശ​യ​ത്തി​ലാ​ണ് കൃ​ഷി.
കോ​വി​ഡ് കാ​ല​ത്ത് ജി​ല്ല​യി​ൽ മി​ക​ച്ച കാ​ർ​ഷി​ക സ്ഥാ​പ​ന​ത്തി​നു​ള്ള കാ​ർ​ഷി​ക വി​ക​സ​ന ക​ർ​ഷ​ക ക്ഷേ​മ വ​കു​പ്പി​ന്‍റെ അ​വാ​ർ​ഡും ക​ണ്ണൂ​ർ സ​ബ് ജ​യി​ൽ ക​ര​സ്ഥ​മാ​ക്കി. മ​ന്ത്രി സു​നി​ൽ​കു​മാ​റി​ൽ നി​ന്നും സ​ബ് ജ​യി​ൽ സൂ​പ്ര​ണ്ട് ഒ​തേ​ന​ൻ അ​വാ​ർ​ഡ് ഏ​റ്റു​വാ​ങ്ങി.
അ​വാ​ർ​ഡ് ജ​യി​ൽ ജീ​വ​ന​ക്കാ​ർ​ക്കും അ​ന്തേ​വാ​സി​ക​ൾ​ക്കും കൂ​ടു​ത​ൽ കൃ​ഷി​ചെ​യ്യാ​നും വൈ​വി​ധ്യ​മാ​ർ​ന്ന കൃ​ഷി​രീ​തി​ക​ൾ അ​വ​ലം​ബി​ക്കാ​നും പ്രോത്സാഹനമായതായി ജ​യി​ൽ അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

Related posts

കേരളത്തിലെ ആദ്യ വന്ദേഭാരത് 25 ന് രാവിലെ പ്രധാനമന്ത്രി നരേന്ദ്രമോദി തമ്പാനൂരില്‍ നിന്ന് ഫ്‌ലാഗ് ഓഫ് ചെയ്യും

Aswathi Kottiyoor

*കണ്ണൂർ ജില്ലയില്‍ ചൊവ്വാഴ്ച 1306 പേര്‍ക്ക് കൊവിഡ് പോസിറ്റീവായി*

Aswathi Kottiyoor

ആ​റ​ളം ഫാ​മി​ൽ അ​ക്ഷ​യ​കേ​ന്ദ്രം ഉ​ദ്ഘാ​ട​നം ചെ​യ്തു

Aswathi Kottiyoor
WordPress Image Lightbox