www.cowin.gov.in സന്ദര്‍ശിച്ച് Register Yourself എന്ന ഓപ്ഷന് തെരഞ്ഞെടുക്കണം.തുടര്‍ന്നു വരുന്ന വിൻ ഡോയില് മൊബൈല്‍ നമ്പര്‍ നല്കി Get OTP ഓപ്ഷന് ക്ലിക്ക് ചെയ്യുക. മൊബൈലില്‍ വന്ന ഒടിപി നല്‍കുക. ഫോട്ടോ പതിച്ച ഏതെങ്കിലും തിരിച്ചറിയല്‍ രേഖയിലെ നമ്പറും വ്യക്തിഗത വിവരങ്ങളും നല്‍കുക. തുടര്‍ന്ന് ലഭ്യമാകുന്ന വാക്സിനേഷന് കേന്ദ്രവും തിയതിയും തെരഞ്ഞെടുക്കുക. ഒരു മൊബൈല്‍ നമ്പര്‍ ഉപയോഗിച്ച് കുടുംബത്തിലെ നാലുപേരെ രജിസ്റ്റര്‍ ചെയ്യാം. വ്യക്തികളുടെ താത്പര്യം അനുസരിച്ച് വാക്സിന് കേന്ദ്രവും സമയവും തെരഞ്ഞെടുക്കാം. ഇതുമൂലം വാക്സിനേഷന് കേന്ദ്രങ്ങളിലുള്ള തിരക്ക് ഒഴിവാക്കാന്‍ കഴിയും. 60 വയസിനു മുകളിലുള്ളവര്‍ പ്രായം തെളിയിക്കുന്ന ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡ് നല്‍കണം. 45നും 60 നും ഇടയില്‍ പ്രായമുള്ളവര്‍ അവരുടെ രോഗം തെളിയിക്കുന്ന മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് കൂടി ഹാജരാക്കണം.