21.6 C
Iritty, IN
November 21, 2024
  • Home
  • kannur
  • നാമനിര്‍ദ്ദേശ പത്രിക ഓണ്‍ലൈനായും നല്‍കാം; ഇന്ന് മുതല്‍ പത്രിക സ്വീകരിക്കും……..
kannur

നാമനിര്‍ദ്ദേശ പത്രിക ഓണ്‍ലൈനായും നല്‍കാം; ഇന്ന് മുതല്‍ പത്രിക സ്വീകരിക്കും……..

കണ്ണൂർ: നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥികള്‍ക്ക് നാമനിര്‍ദ്ദേശ പത്രിക ഓണ്‍ലൈനായും നല്‍കാം. നാമനിര്‍ദ്ദേശ പത്രിക നല്‍കുന്നതിനും പ്രചരണത്തിനാവശ്യമായ അനുമതികള്‍ക്ക് അപേക്ഷിക്കുന്നതിനുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്തിറക്കിയ ആപ്ലിക്കേഷനായ സുവിധയിലൂടെയാണ് നോമിനേഷന്‍ നല്‍കേണ്ടത്. ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്‌തോ https://suvidha.eci.gov.in എന്ന വെബ്‌സൈറ്റിലൂടെയോ സ്ഥാനാര്‍ഥികള്‍ക്ക് ഓണ്‍ലൈനായി നാമനിര്‍ദ്ദേശ പത്രിക നല്‍കാം. കൊവിഡ് പശ്ചാത്തലത്തില്‍ നാമനിര്‍ദ്ദേശ പത്രിക നല്‍കുന്നതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ ലഘൂകരിക്കുന്നതിനായാണ് സുവിധ ആപ്ലിക്കേഷന്‍ തയ്യാറാക്കിയിരിക്കുന്നത്.

സ്ഥാനാര്‍ഥിക്കോ, സ്ഥാനാര്‍ഥിയുടെ പ്രതിനിധിക്കോ, രാഷ്ട്രീയപാര്‍ട്ടി പ്രതിനിധിക്കോ, ഇലക്ഷന്‍ ഏജന്റിനോ സ്ഥാനാര്‍ഥിക്ക് വേണ്ടി ഓണ്‍ലൈനായി നാമനിര്‍ദ്ദേശ പത്രിക നല്‍കാം. രജിസ്റ്റര്‍ ചെയ്യുന്ന ആള്‍ തന്റെ മൊബൈല്‍ നമ്പര്‍ ഉപയോഗിച്ച് ലോഗ് ഇന്‍ ചെയ്താല്‍ ഒരു ഒ.ടി.പി എസ്.എം.എസായി ലഭിക്കും. ഒ.ടി.പി നല്‍കിയതിന് ശേഷം തുറന്നു വരുന്ന പേജില്‍ നോമിനേഷന്‍, പെര്‍മിഷന്‍ എന്നീ രണ്ട് സെലക്ഷന്‍ ഓപ്ഷനുകള്‍ കാണാം. ഇതില്‍ നോമിനേഷന്‍ ക്ലിക്ക് ചെയ്ത് സ്ഥാനാര്‍ഥിയുടെ വിവരങ്ങള്‍ അപ്‌ലോഡ് ചെയ്യണം. അതിന്റെ കൂടെയുള്ള സത്യവാങ്മൂലവും പൂരിപ്പിച്ച് നല്‍കണം. പൂരിപ്പിച്ച് നല്‍കിയ സത്യവാങ്മൂലം പ്രിന്റൗട്ട് എടുത്ത് നോട്ടറി അറ്റസ്റ്റ് ചെയ്ത ശേഷം അത് ഓണ്‍ലൈനായി അപ്‌ലോഡ് ചെയ്യുകയും വേണം.

എന്നാല്‍ നാമനിര്‍ദ്ദേശ പത്രിക ഓണ്‍ലൈനായി സമര്‍പ്പിച്ച് കഴിഞ്ഞ ശേഷം അതിന്റെ പ്രിന്റൗട്ടും നോട്ടറി അറ്റസ്റ്റ് ചെയ്ത സത്യവാങ്മൂലവും റിട്ടേണിംഗ് ഓഫീസര്‍ക്ക് സ്ഥാനാര്‍ഥി സമര്‍പ്പിച്ചാല്‍ മാത്രമേ പത്രിക പരിഗണിക്കുകയുള്ളൂ. ഓണ്‍ലൈനായി നല്‍കിയ പത്രികയില്‍ തിരുത്തലുകളുണ്ടെങ്കില്‍ പത്രിക നേരിട്ട് സമര്‍പ്പിക്കുന്ന വേളയില്‍ പ്രിന്റൗട്ടില്‍ മാറ്റങ്ങള്‍ വരുത്തി സമര്‍പ്പിക്കാം. തെരഞ്ഞെടുപ്പ് കമ്മീഷന്റെ മറ്റൊരു ആപ്ലിക്കേഷനായ കാന്‍ഡിഡേറ്റ് ആപ്പിലൂടെ സ്ഥാനാര്‍ഥിക്ക് നോമിനേഷന്‍ സ്റ്റാറ്റസ്, പെര്‍മിഷന്‍ സ്റ്റാറ്റസ്, സൂക്ഷ്മപരിശോധന, സ്ഥാനാര്‍ഥികളുടെ വിവരങ്ങള്‍ തുടങ്ങിയവ അറിയാന്‍ സാധിക്കും.

Related posts

ക​ട​ലി​ല്‍ അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട മ​ത്സ്യത്തൊ​ഴി​ലാ​ളി​ക​ളെ ര​ക്ഷ​പ്പെ​ടു​ത്തി

Aswathi Kottiyoor

കരുതലോടെ നിറമാർന്ന ഓണം

Aswathi Kottiyoor

വോട്ടെടുപ്പ് ദിവസവും തലേന്നും അച്ചടിമാധ്യമങ്ങളില്‍ നല്‍കുന്ന പരസ്യങ്ങള്‍ക്ക് പ്രീ സര്‍ട്ടിഫിക്കേഷന്‍ നിര്‍ബന്ധം

Aswathi Kottiyoor
WordPress Image Lightbox