24.8 C
Iritty, IN
September 23, 2023
  • Home
  • Punaloor
  • രേഖകളില്ലാതെ ട്രെയിനിൽ കൊണ്ട് വന്ന ഓന്നേകാൽ കോടി രൂപയുടെ കള്ളപ്പണം പിടികൂടി…..
Punaloor

രേഖകളില്ലാതെ ട്രെയിനിൽ കൊണ്ട് വന്ന ഓന്നേകാൽ കോടി രൂപയുടെ കള്ളപ്പണം പിടികൂടി…..

പുനലൂർ: രേഖകളില്ലാതെ ട്രെയിനിൽ കൊണ്ട് വന്ന ഓന്നേകാൽ കോടി രൂപയുടെ കള്ളപ്പണം പിടികൂടി. പുനലൂർ റെയിൽവേ പോലീസിന്റെ നേതൃത്വത്തിലുള്ള സംഘം നടത്തിയ പരിശോധനയിലാണ് പുനലൂർ റെയിൽവേ സ്റ്റേഷനിൽ വെച്ച് ചെന്നൈയിൽ നിന്ന് കൊണ്ടുവന്ന പണം പിടികൂടിയത്. തെന്മലയിൽ വച്ചാണ് പണം പിടികൂടിയത്. ഇതുമായി ബന്ധപ്പെട്ട് മൂന്നുപേരെ പോലീസ് കസ്റ്റഡിയിൽ എടുത്തു.തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടത്തിയ പരിശോധനക്കിടയിൽ സംശയം തോന്നിയ തമിഴ്നാട് സ്വദേശികളുടെ ബാഗ് പരിശോധിക്കുകയായിരുന്നു. അരയിൽ കെട്ടിവച്ച നിലയിലും പണം കണ്ടെത്തിയിട്ടുണ്ട്. പണം ആർക്ക് വേണ്ടിയാണ് എത്തിച്ചത് എന്ന കാര്യം ഉൾപ്പടെ അന്വേഷണം നടക്കുന്നുണ്ട്.

Related posts

ഒമിക്രോണ്‍ വഴിത്തിരിവായി’; യൂറോപ്പില്‍ കോവിഡ് മഹാമാരിക്ക് അന്ത്യമാകാറായെന്ന് ഡബ്ല്യൂ.എച്ച്.ഓ.

𝓐𝓷𝓾 𝓴 𝓳
WordPress Image Lightbox