സ്ഥാനാർഥി നിർണയ ചർച്ചകൾ പുരോഗമിക്കുന്നതിനിടെ, വെള്ളിയാഴ്ച മുതൽ സംസ്ഥാനത്ത് നാമനിർദേശ പത്രിക സമർപ്പിക്കാം. 19 വരെ സ്വീകരിക്കും. പത്രികാ സമർപ്പണത്തിന് കോവിഡ് പ്രതിരോധ മാനദണ്ഡങ്ങൾ കർക്കശമാക്കിയിട്ടുണ്ട്.
പത്രികാ സമർപ്പണത്തിന് രണ്ടു പേരെ മാത്രമേ അനുവദിക്കൂ. ഗ്ലൗസും മാസ്കും നിർബന്ധം. ആളകലവും പാലിക്കണം. രണ്ടിൽ കൂടുതൽ വാഹനങ്ങൾ അനുവദിക്കില്ല. പത്രികകൾ ഓണ്‍ലൈനായും സമർപ്പിക്കാം. സെക്യൂരിറ്റി ഡെപ്പോസിറ്റും ഓണ്‍ലൈനായി അടയ്ക്കാം. ഓണ്‍ലൈനായി പത്രിക സമർപ്പിച്ചവർ പിന്നീട് പത്രികയുടെ പകർപ്പ് പൂരിപ്പിച്ചു നൽകണം. പത്രിക സമർപ്പിക്കാൻ റാലിയായി എത്താനാണ് ശ്രമമെങ്കിൽ നിശ്ചിത അകലം വരെ അഞ്ചു വാഹനങ്ങൾ മാത്രമേ അനുവദിക്കൂ. ഒരു രാഷ്ട്രീയ പാർട്ടിയുടെ റാലി കടന്നു പോയി അര മണിക്കൂറിനു ശേഷം മാത്രമേ അടുത്ത റാലിക്ക് അനുമതി നൽകൂ.