22.5 C
Iritty, IN
November 21, 2024
  • Home
  • kannur
  • ഹ​രി​ത പെ​രു​മാ​റ്റ​ച്ച​ട്ടം പാ​ലി​ക്ക​ണം ;ജി​ല്ലാ ക​ള​ക്ട​ര്‍ ടി.​വി. സു​ഭാ​ഷ്
kannur

ഹ​രി​ത പെ​രു​മാ​റ്റ​ച്ച​ട്ടം പാ​ലി​ക്ക​ണം ;ജി​ല്ലാ ക​ള​ക്ട​ര്‍ ടി.​വി. സു​ഭാ​ഷ്

ക​ണ്ണൂ​ർ: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ പ്ര​ചാ​ര​ണം പൂ​ര്‍​ണ​മാ​യും ഹ​രി​ത പെ​രു​മാ​റ്റ​ച്ച​ട്ടം പാ​ലി​ച്ചു​കൊ​ണ്ടാ​യി​രി​ക്ക​ണ​മെ​ന്ന് ജി​ല്ലാ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​ര്‍ കൂ​ടി​യാ​യ ജി​ല്ലാ ക​ള​ക്ട​ര്‍ ടി.​വി. സു​ഭാ​ഷ് അ​റി​യി​ച്ചു. സം​സ്ഥാ​ന തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ നി​ര്‍​ദ്ദേ​ശ​ത്തെ​ത്തു​ട​ര്‍​ന്നാ​ണി​ത്. പ്ര​ചാ​ര​ണ​ത്തി​നാ​യി സ്ഥാ​നാ​ര്‍​ഥി​ക​ളും രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി​ക​ളും പ​രി​സ്ഥി​തി സൗ​ഹൃ​ദ​വും മ​ണ്ണി​ല്‍ അ​ലി​ഞ്ഞു ചേ​രു​ന്ന​തും പു​ന​ചം​ക്ര​മ​ണം സാ​ധ്യ​മാ​കു​ന്ന​തു​മാ​യ വ​സ്തു​ക്ക​ള്‍ മാ​ത്ര​മേ ഉ​പ​യോ​ഗി​ക്കാ​വൂ.
പ്ലാ​സ്റ്റി​ക്, പി​വി​സി എ​ന്നി​വ​യി​ല്‍ നി​ര്‍​മി​ച്ച ഫ്ള​ക്സു​ക​ള്‍, ബാ​ന​റു​ക​ള്‍, ബോ​ര്‍​ഡു​ക​ള്‍, കൊ​ടി​തോ​രണ​ങ്ങ​ള്‍ എ​ന്നി​വ പാ​ടി​ല്ല. പി​വി​സി, പ്ലാ​സ്റ്റി​ക് ക​ല​ര്‍​ന്ന കൊ​റി​യ​ന്‍ ക്ലോ​ത്ത്, നൈ​ലോ​ണ്‍, പോ​ളി​സ്റ്റ​ര്‍, പോ​ളി​സ്റ്റ​ര്‍ കൊ​ണ്ടു​ള്ള തു​ണി തു​ട​ങ്ങി പ്ലാ​സ്റ്റി​ക്കി​ന്‍റെ അം​ശ​മോ പ്ലാ​സ്റ്റി​ക് കോ​ട്ടി​ങ്ങോ ഉ​ള്ള പു​ന​ചം​ക്ര​മ​ണം സാ​ധ്യ​മ​ല്ലാ​ത്ത ബാ​ന​ര്‍, ബോ​ര്‍​ഡു​ക​ള്‍ തു​ട​ങ്ങി എ​ല്ലാ​ത്ത​രം സ​മ​ഗ്രി​ക​ളു​ടെ​യും ഉ​പ​യോ​ഗം ഒ​ഴി​വാ​ക്കേ​ണ്ട​താ​ണ്.
കോ​ട്ട​ണ്‍ തു​ണി, പേ​പ്പ​ര്‍, പോ​ളി​എ​ത്തി​ലീ​ന്‍ തു​ട​ങ്ങി പു​ന​രു​പ​യോ​ഗ- പു​നഃ​ചം​ക്ര​മ​ണ സാ​ധ്യ​മാ​യ വ​സ്തു​ക്ക​ള്‍ ഉ​പ​യോ​ഗി​ച്ച് അ​ച്ച​ടി​ക്കു​ന്ന ബാ​ന​റു​ക​ളോ ബോ​ര്‍​ഡു​ക​ളോ മാ​ത്ര​മേ പ്ര​ചാ​ര​ണ പ​രി​പാ​ടി​ക്ക് ഉ​പ​യോ​ഗി​ക്കാ​വൂ. ഇ​വ പ്രി​ന്‍റ് ചെ​യ്യു​മ്പോ​ള്‍ റീ​സൈ​ക്ല​ബി​ള്‍, പി​വി​സി ഫ്രീ ​എ​ന്ന ലോ​ഗോ​യും ഉ​പ​യോ​ഗം അ​വ​സാ​നി​ക്കു​ന്ന തീ​യ​തി​യും പ്രി​ന്‍റ് ചെ​യ്യു​ന്ന സ്ഥാ​പ​ന​ത്തി​ന്‍റെ പേ​രും പ്രി​ന്‍റിം​ഗ് ന​മ്പ​റും നി​ര്‍​ബ​ന്ധ​മാ​യും ഉ​ള്‍​പ്പെ​ടു​ത്തേ​ണ്ട​താ​ണ്.
തെ​ര​ഞ്ഞെ​ടു​പ്പ് ക​ഴി​ഞ്ഞാ​ലു​ട​ന്‍ എ​ല്ലാ സ്ഥാ​നാ​ര്‍​ഥി​ക​ളും രാ​ഷ്ട്രീ​യ ക​ക്ഷി​ക​ളും സ്ഥാ​പി​ച്ച തെ​ര​ഞ്ഞെ​ടു​പ്പ് പ​ര​സ്യ​ങ്ങ​ള്‍ സ്വ​ന്ത​മാ​യി നീ​ക്കം ചെ​യ്ത് ന​ശി​പ്പി​ക്കു​ക​യോ പു​ന​ചം​ക്ര​മ​ണം ചെ​യ്യു​ന്ന​തി​ന് ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലെ ഹ​രി​ത ക​ര്‍​മ​സേ​ന മു​ഖാ​ന്ത​രം ക്ലീ​ന്‍ കേ​ര​ള ക​മ്പ​നി​ക്ക് കൈ​മാ​റു​ക​യോ ചെ​യ്യ​ണം. രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി​ക​ളു​ടെ ഇ​ല​ക്‌‌​ഷ​ന്‍ ഓ​ഫീ​സു​ക​ള്‍ അ​ല​ങ്ക​രി​ക്കു​ന്ന​തി​ന് പ്ര​കൃ​തി സൗ​ഹൃ​ദ വ​സ്തു​ക്ക​ള്‍ മാ​ത്ര​മേ ഉ​പ​യോ​ഗി​ക്കാ​വൂ. പോ​ളിം​ഗ് ബൂ​ത്തു​ക​ള്‍ സ​ജ്ജ​മാ​ക്കു​മ്പോ​ള്‍ നി​രോ​ധി​ത പ്ലാ​സ്റ്റി​ക് വ​സ്തു​ക്ക​ള്‍ പൂ​ര്‍​ണ​മാ​യും ഒ​ഴി​വാ​ക്കു​ന്ന​തി​ന് ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​ര്‍ പ്ര​ത്യേ​കം ശ്ര​ദ്ധി​ക്ക​ണം. നി​രോ​ധി​ത ഉ​ത്പ​ന്ന​ങ്ങ​ളു​ടെ ഉ​പ​യോ​ഗം ക​ണ്ടെ​ത്തി​യാ​ല്‍ നി​യ​മ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​താ​ണെ​ന്നും ജി​ല്ലാ ക​ള​ക്ട​ര്‍ വ്യ​ക്ത​മാ​ക്കി.

Related posts

വ​ന​ത്തി​ൽ മാ​ലി​ന്യം; ‌ 25,000 രൂ​പ പി​ഴ​യീടാ​ക്കി

Aswathi Kottiyoor

കാലവര്‍ഷം പ്രവൃത്തി നടക്കുന്ന റോഡുകളില്‍ 
വെള്ളക്കെട്ട്‌ ഒഴിവാക്കാന്‍ നിര്‍ദേശം

Aswathi Kottiyoor

വിധിയുടെ വിളയാട്ടത്തിൽ പ്രതീക്ഷകളറ്റ ജീവിതത്തിൽ കൈത്താങ്ങായി സംസ്ഥാനലോട്ടറിയുടെ ഫലം…………

Aswathi Kottiyoor
WordPress Image Lightbox