25.9 C
Iritty, IN
July 7, 2024
  • Home
  • Kerala
  • വനിതാ ദിനം ആഘോഷിച്ചു
Kerala

വനിതാ ദിനം ആഘോഷിച്ചു

സംസ്ഥാനത്ത് അന്താരാഷ്ട്ര വനിതാ ദിനം ആഘോഷിച്ചു. വനിതാ ദിനാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം ആയ്യങ്കാളി ഹാളിൽ ചീഫ് സെക്രട്ടറി ഡോ. വി. പി ജോയ്  നിർവഹിച്ചു. സ്ത്രീകൾക്കിടയിലെ തൊഴിലില്ലായ്മ പരിഹരിക്കാൻ കൂട്ടായ പരിശ്രമമുണ്ടാകണമെന്ന് അദ്ദേഹം പറഞ്ഞു. സ്ത്രീ പുരുഷ തുല്യത കൈവരിക്കാൻ കേരളം ഇനിയും മുന്നോട്ട് പോകേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. ആഷ തോമസ് വനിതാദിന സന്ദേശം നൽകി. ആരോഗ്യ കുടുംബക്ഷേമവകുപ്പ് ഡയറക്ടർ ഡോ. സരിത ആർ.എൽ, കവയിത്രി ആര്യ ഗോപി, ബാലതാരം ഗൗരി പി കൃഷ്ണൻ എന്നിവർ മുഖ്യപ്രഭാഷണം നടത്തി. വനിത ശിശുവികസന വകുപ്പ് സെക്രട്ടറി ബിജു പ്രഭാകർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഡയറക്ടർ അനുപമ ടി.വി, അഡീഷണൻ ഡയറക്ടർ ബിന്ദു ഗോപിനാഥ് എന്നിവർ പങ്കെടുത്തു.

Related posts

കതിരൂർ ആറാം മൈലിൽ ഒമ്നി വാനിന് തീപ്പിടിച്ചു

Aswathi Kottiyoor

കേരളം മികച്ച ടൂറിസ്റ്റ് കേന്ദ്രം; മിഡിൽ ഈസ്റ്റിലുള്ളവർക്ക് പ്രത്യേക പദ്ധതികൾ : മന്ത്രി മുഹമ്മദ്‌ റിയാസ്.

Aswathi Kottiyoor

കടലിലേക്ക് ഇനി നടന്നുപോകാം; കേരളത്തിലെ 9 ജില്ലകളിൽ ‘ഫ്ളോട്ടിംഗ് ബ്രിഡ്‌ജ് ‘ ഒരുങ്ങുന്നു

Aswathi Kottiyoor
WordPress Image Lightbox