21.6 C
Iritty, IN
November 22, 2024
  • Home
  • Kottiyoor
  • വന്യജീവികളുടെ ദാഹമകറ്റാൻ തടയണ നിർമിച്ച് വനപാലകർ
Kottiyoor

വന്യജീവികളുടെ ദാഹമകറ്റാൻ തടയണ നിർമിച്ച് വനപാലകർ

കൊ​ട്ടി​യൂ​ർ: വ​ന്യ​ജീ​വി​ക​ളു​ടെ ദാ​ഹ​മ​ക​റ്റാ​ൻ ബ്രൂ​ഷ്‌​വു​ഡ് ത​ട​യ​ണ നി ​ർ​മി​ച്ച് ആ​റ​ളം -കൊ​ട്ടി​യൂ​ർ വ​ന​പാ​ല​ക​ർ. വ​ന​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ചു വ്യ​ത്യ​സ്ത​മാ​യൊ​രു ച​ല​ഞ്ച് ഏ​റ്റെ​ടു​ത്തി​രി​ക്കു​ക​യാ​ണ് പാ​ല​ക്കാ​ട് വൈ​ൽ​ഡ്‌​ലൈ​ഫ്‌ സ​ർ​ക്കി​ളി​ലെ വ​ന​പാ​ല​ക​ർ.

വേ​ന​ൽ​ക്കാ​ല​ങ്ങ​ളി​ൽ വ​ന്യ​ജീ​വി​ക​ളു​ടെ ദാ​ഹ​മ​ക​റ്റു​ന്ന​തി​നാ​യി മാ​ർ​ച്ച് അ​ഞ്ച് മു​ത​ൽ 21 വ​രെ​യു​ള്ള ദി​വ​സ​ങ്ങ​ൾ​ക്കി​ട​യി​ൽ 100 ബ്രൂ​ഷ്‌​വു​ഡ് ത​ട​യ​ണ​ക​ളാ​ണ് പാ​ല​ക്കാ​ട് വൈ​ൽ​ഡ്‌​ലൈ​ഫ് സ​ർ​ക്കി​ൾ ചീ​ഫ് ക​ൺ​സ​ർ​വേ​റ്റ​ർ ഓ​ഫ് ഫോ​റ​സ്​​റ്റ്​ കെ. ​വി​ജ​യാ​ന​ന്ദ​‍െൻറ നേ​തൃ​ത്വ​ത്തി​ൽ ഒ​രു​ങ്ങു​ന്ന​ത്. ച​ല​ഞ്ചി​‍െൻറ ഭാ​ഗ​മാ​യി ആ​റ​ളം, കൊ​ട്ടി​യൂ​ർ വ​ന്യ​ജീ​വി സ​ങ്കേ​ത​ങ്ങ​ളി​ലും ബ്രൂ​ഷ്‌​വു​ഡ് ത​ട​യ​ണ​ക​ൾ നി​ർ​മി​ച്ച് തു​ട​ങ്ങി.

മാ​ർ​ച്ച് നാ​ലി​ന് ആ​റ​ളം വ​ന്യ​ജീ​വി സ​ങ്കേ​ത​ത്തി​ൽ വൈ​ൽ​ഡ്‌​ലൈ​ഫ് വാ​ർ​ഡ​ൻ ഷ​ജ്‌​ന​യു​ടെ​യും അ​സി. വൈ​ൽ​ഡ്‌​ലൈ​ഫ് വാ​ർ​ഡ​ൻ എ​ൻ. അ​നി​ൽ​കു​മാ​റി​‍െൻറ​യും നേ​തൃ​ത്വ​ത്തി​ൽ തു​ട​ങ്ങി​യ പ​ദ്ധ​തി ഇ​തി​നോ​ട​കം അ​ഞ്ചി​ൽ കൂ​ടു​ത​ൽ ത​ട​യ​ണ​ക​ൾ നി​ർ​മി​ച്ചു. വ​നം വ​കു​പ്പി​ലെ ജീ​വ​ന​ക്കാ​രെ കൂ​ടാ​തെ വി​ദ്യാ​ർ​ഥി​ക​ളും യ​ജ്ഞ​ത്തി​‍െൻറ ഭാ​ഗ​മാ​യി. പാ​ഴ്മ​ര​ങ്ങ​ളും ചെ​റു​ക​മ്പു​ക​ളും ക​രി​യി​ല​ക​ളും സ​സ്യ​ങ്ങ​ളും പ്ര​യോ​ജ​ന​പ്പെ​ടു​ത്തി ചെ​യ്യു​ന്ന ഈ ​താ​ൽ​ക്കാ​ലി​ക ത​ട​യ​ണ​ക​ൾ കാ​ടി​ന​ക​ത്തെ വ​ന്യ​ജീ​വി​ക​ൾ​ക്കും കാ​ടി​നോ​ട് ചേ​ർ​ന്നു​ള്ള പു​ഴ​ക​ളെ ആ​ശ്ര​യി​ച്ചു ജീ​വി​ക്കു​ന്ന​വ​ർ​ക്കും അ​നു​ഗ്ര​ഹ​മാ​ണ്.

വേ​ന​ൽ​ക്കാ​ല​ങ്ങ​ളി​ൽ വ​രും ദി​വ​സ​ങ്ങ​ളി​ൽ കാ​ട്ടു​തീ ത​ട​യു​ന്ന​തി​നോ​ടൊ​പ്പം കു​ടി​വെ​ള്ള സം​ര​ക്ഷ​ണ​ത്തി​ന് ഇ​ത്ത​രം പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ കൂ​ടി തു​ട​രാ​നാ​ണ് വ​നം വ​കു​പ്പി​‍െൻറ ശ്ര​മം.

Related posts

നീണ്ടുനോക്കിയിൽ പാലത്തിനായി കാത്തിരിപ്പു നീളുന്നു

Aswathi Kottiyoor

കൊട്ടിയൂർ വൈശാഖമഹോത്സവം: ‘ദൈവത്തെകാണല്‍’ ചടങ്ങ് നടന്നു…

Aswathi Kottiyoor

കൊട്ടിയൂര്‍ വൈശാഖ മഹോത്സവം;പ്രക്കൂഴം നടന്നു;നീരെഴുന്നള്ളത്ത് മെയ് 20 ന്…………

Aswathi Kottiyoor
WordPress Image Lightbox