തിരുവനന്തപുരം: യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍സ് (യുഎഫ്ബിയു) 15,16 തീയതികളില്‍ അഖിലേന്ത്യാ പണിമുടക്ക് നടത്തും. പൊതുമേഖലാ ബാങ്കുകളെ സ്വകാര്യവല്‍ക്കരിക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ടാണ് പണിമുടക്ക് നടത്തുന്നത്.
പൊതുമേഖലാ, സ്വകാര്യമേഖല, വിദേശ, ഗ്രാമീണ ബാങ്കുകളിലാണ് പണിമുടക്ക്. 9 ബാങ്കുകളുടെ ദേശീയ ഐക്യവേദിയുടെ ആഹ്വാനപ്രകാരം ആണ് പണിമുടക്ക് നടക്കുന്നത്. എല്‍ഐസി ജീവനക്കാര്‍ ഈ മാസം 18ന് പണിമുടക്ക് നടത്തും. എല്‍ഐസിയുടെ ഓഹരി വില്‍പനയ്ക്കെതിരെ ആണ് പണിമുടക്ക്.
കൂടാതെ ബാങ്കുകളില്‍ പ്രതിഷേധ മാസ്ക് ധരിച്ച് ഇന്നും 12നും ജോലി ചെയ്യാനും ആഹ്വാനം ചെയ്തിട്ടുണ്ട്. 13, 14 തീയതികളില്‍ അവധിയായതിനാല്‍ ഫലത്തില്‍ 4 ദിവസം ബാങ്കുകള്‍ അടഞ്ഞുകിടക്കും.