23.3 C
Iritty, IN
July 27, 2024
  • Home
  • kannur
  • നിയമസഭ ഇലക്ഷനിൽ 35 ശതമാനം സ്ത്രീ പ്രാതിനിധ്യം വേണമെന്ന് – കണ്ണൂർ ജില്ലാ വനിതാ സമ്മേളനം……….
kannur

നിയമസഭ ഇലക്ഷനിൽ 35 ശതമാനം സ്ത്രീ പ്രാതിനിധ്യം വേണമെന്ന് – കണ്ണൂർ ജില്ലാ വനിതാ സമ്മേളനം……….

.നിയമസഭ ഇലക്ഷനിൽ 35 ശതമാനം സ്ത്രീ പ്രാതിനിധ്യം വേണമെന്ന് – എ.എച്ച്എസ. ടി.എകണ്ണൂർ ജില്ലാ വനിതാ സമ്മേളനം . – നിയമസഭ ഇലക്ഷനിൽ രാഷ്ട്രീയ പാർട്ടികൾ സ്ത്രീകൾക്ക് അർഹമായ പ്രാതിനിധ്യം നൽകുന്നില്ല. ജനസംഖ്യയുടെ 52 ശതമാനം വരുന്ന സ്ത്രീകളെ പ്രതിനിധീകരിക്കുന്നത് കേവലം പത്ത് ശതമാനത്തിൽ താഴെ വരുന്ന സ്ത്രീകൾ മാത്രമാണെന്നും ഇത് സാമൂഹികനീതിക്കും സ്ത്രീ പുരുഷ സമത്വത്തിന് എതിരായ കടന്നുകയറ്റമാണെന്നും AHSTA ജില്ലാ വനിതാ ഫോറം ആരോപിച്ചു. AHSTA ജില്ലാ വനിതാ സമ്മേളനവും അന്താരാഷ്ട്ര വനിതാദിനാ ചരണവും കെപിസിസി ജനറൽ സെക്രട്ടറിയും , ശ്രീകണ്ഠാപുരം നഗരസഭ ചെയർപേഴ്സണുമായ ശ്രീമതി ഡോ.കെ.വി. ഫിലോമിന ഉദ്ഘാടനം ചെയ്തു .സ്ത്രീകൾ നേതൃസ്ഥാനങ്ങളിൽ കടന്നുവരുവാൻ ആവശ്യമായ കാഴ്ചപ്പാടുകൾ ഉണ്ടാക്കുവാൻ ഹയർ സെക്കൻഡറി അധ്യാപകർക്ക് കഴിയുമെന്ന് അവർ പറഞ്ഞു . . AHSTA വനിതാ ഫോറം ജോ. കൺവീനർ ധന്യ പുതുശ്ശേരി ചടങ്ങിൽ അധ്യക്ഷത വഹിച്ചു. കൂടാളി പഞ്ചായത്ത് പ്രസിഡൻറ് പി.കെ. ഷൈമ ചടങ്ങിൽ മുഖ്യാതിഥിയായി . പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും വനിതകൾക്കും എതിരെ ഉണ്ടാകുന്ന പീഡനങ്ങൾ ചെറുത്തുനിൽക്കാൻ സ്കൂൾ പാഠ്യപദ്ധതിയിൽ കരാട്ടെ പരിശീലനം ഉൾപ്പെടുത്തണമെന്നും പൊതുവിദ്യാലയങ്ങളിൽ ഫിസിക്കൽ ട്രെയിനിംഗ് അധ്യാപകർക്ക് വിദ്യാർഥികളെ പരിശീലിപ്പിക്കാൻ കരാട്ടെ പോലെയുള്ള ആയോധനകലകളിൽ പ്രാവീണ്യം ഉണ്ടായിരിക്കേണ്ടത് അത്യാവശ്യമാണെന്നും കണ്ണൂർ ജില്ലാ വനിതാ ഫോറം ചെയർ പേഴ്സൺ ഷൈനി മാത്യു ആവശ്യപ്പെട്ടു. ഉദ്യോഗസ്ഥകളായ സ്ത്രീകൾ സമൂഹത്തിലും കുടുംബത്തിലും നേരിടുന്ന വെല്ലുവിളികളെ കുറിച്ചും അവയുടെ പരിഹാര മാർഗ്ഗങ്ങളെ കുറിച്ചും സംസ്ഥാന കൗൺസിൽ അംഗം ശ്രീമതി എം പി വൽസല മുഖ്യപ്രഭാഷണം നടത്തി. ചടങ്ങിന് ആശംസയും നന്ദിയും അർപ്പിച്ചു കൊണ്ട് AHSTA സംസ്ഥാന സെക്രട്ടറി ശ്രീ എ.സി. മനോജ് . AHSTA ജില്ലാ പ്രസിഡണ്ട് ശ്രീ .എം . എം. ബെന്നി , AHSTA ജില്ലാ സെക്രട്ടറി ശ്രീ രതീഷ് വി.വി. , AHSTA ജില്ലാ വനിതാ ഫോറം കൺവീനർ .രമ്യ . കെ. കെ , രേഷ്മ പി , ബിന്ദു.വി. എന്നിവർ സംസാരിച്ചു

Related posts

തലശേരി – എടക്കാട് പാലം പണി: 3 ട്രെയിൻ റദ്ദാക്കി, എട്ടെണ്ണത്തിന്‌ നിയന്ത്രണം

Aswathi Kottiyoor

പ​യ്യാ​വൂ​ർ ഊ​ട്ട് മ​ഹോ​ത്സ​വ​ത്തി​ന് നാ​ളെ തു​ട​ക്കം

Aswathi Kottiyoor

കണ്ണൂർ ജില്ലയിൽ 89 പേർക്ക് കൂടി കൊവിഡ്

Aswathi Kottiyoor
WordPress Image Lightbox