24.6 C
Iritty, IN
October 5, 2024
  • Home
  • Kerala
  • പങ്കുവെയ്ക്കലിന്റെ സുവിശേഷമായി മാറിയ വൈദികൻ;
Kerala

പങ്കുവെയ്ക്കലിന്റെ സുവിശേഷമായി മാറിയ വൈദികൻ;

മാനന്തവാടി രൂപതാ വൈദികൻ ഫാ. ബിനു പൈനുങ്കൽ തന്റെ വൃക്കയോടൊപ്പം പകുത്തു നൽകിയത് വലിയൊരു മാതൃക കൂടിയാണ്. ഹൃദയം പകുത്തു നൽകിയ സ്നേഹമായ ക്രിസ്തുവിന്റെ പ്രതിപുരുഷന് അപരന്റെ ആവശ്യങ്ങളും വിഷമതകളും വെറുതെ നോക്കി നിൽക്കാനാകില്ല എന്നതിന്റെ മഹത്തായ തെളിവാണിത്.

വൈദിക കൂട്ടായ്മയിലെ വാട്സ്ആപ്പ് മെസ്സേജുകൾ സ്ക്രോൾ ചെയ്യുന്നതിനിടയിൽ 18-കാരിക്ക് കിഡ്നി ആവശ്യമുണ്ടെന്ന മെസ്സേജ് ബിനു അച്ഛന്റെ കണ്ണിലുടക്കി. കാഴ്ചയിൽ നിന്നും ഹൃദയത്തിലേക്കോഴുകിയ സ്നേഹത്തിന്റെയും പങ്കുവയ്ക്കലിന്റെയും വലിയ കരുതൽ ഒടുവിൽ തന്റെ കിഡ്നി ആ പെൺകുട്ടിക്ക് വേണ്ടി നൽകാമെന്നുള്ള സമ്മതം വരെയായി. മാർച്ച്‌ രണ്ടാം തീയ്യതി രാവിലെ 6.30ന് കോഴിക്കോട് മിംസ് ആശുപത്രിയിൽ നടന്ന ശാസ്ത്രക്രിയയിലൂടെ മറ്റൊരാളുടെ ജീവിതത്തിലേക്കുള്ള തിരിച്ചു വരവായി മാറിയിരിക്കുന്നത്. വൃക്ക സ്വീകരിച്ച പെൺകുട്ടിയുടെ ശരീരത്തിൽ അത് പ്രവർത്തനം ആരംഭിച്ചതായാണ് ഡോക്ടർമാർ അറിയിച്ചിരിക്കുന്നത്.

ലാളിത്യവും കാരുണ്യവുമാണ് ഈ നോമ്പ് കാലത്തിലെ ഏറ്റവും വലിയ ത്യാഗമെന്ന് ബിനു അച്ഛൻ ലോകത്തോട് നിശബ്ദമായി വിളിച്ചു പറയുകയാണ്. കുരിശിനോട് ചേർന്ന് കൊണ്ട് അവിടുത്തോടൊപ്പമായിരിക്കുമ്പോൾ മറ്റൊരു വ്യക്തിയുടെ ജീവിതത്തിലേക്കുള്ള ഉത്ഥാനത്തിന്റെ കാരണമായതിനു ദൈവത്തിനു നന്ദി പറയുകയാണ് ഈ വൈദികൻ. പൈനുങ്കൽ, പാപ്പച്ചൻ-ഏലിയാമ്മ ദമ്പതികളുടെ നാലുമക്കളിൽ ഒരാളാണ് ഫാ. ബിനു. കർഷകരിൽ ജൈവ കൃഷി പ്രോത്സാഹിപ്പിക്കുകയും ഉൽപ്പന്നങ്ങൾ കർഷകരിൽ നിന്നും നേരിട്ട് വാങ്ങി കയറ്റുമതി ചെയ്യുകയും ചെയ്യുന്ന മാനന്തവാടി രൂപതയ്ക്ക് കീഴിൽ പ്രവർത്തിക്കുന്ന ബയോ വിൻ ഫാക്ടറിയുടെ അസോസിയേറ്റ് ഡയറക്ടർ ആയി സേവനമനുഷ്ഠിച്ചു വരികയാണ് ഫാ.ബിനു. ഈങ്ങാപ്പുഴ സ്വദേശിനിയായ വിദ്യാർത്ഥിനിക്കാണ് അദ്ദേഹം വൃക്ക നൽകിയത്

Related posts

പ്രവേശനോൽസവം മൂന്നുനാൾ; ഇരുമനസ്സോടെ രക്ഷിതാക്കൾ .

Aswathi Kottiyoor

വയനാട്ടിലേക്ക് പുതിയ പാക്കേജുമായി കെഎസ്ആർടിസി

Aswathi Kottiyoor

മത്സ്യബന്ധന മേഖലയെ ആധുനികവത്കരിക്കും: മന്ത്രി കെ.എൻ. ബാലഗോപാൽ

Aswathi Kottiyoor
WordPress Image Lightbox