• Home
  • Pappinisseri
  • കല്യാശ്ശേരി എ. ടി. എം കവർച്ച; അന്വേഷണ സംഘം തെളിവെടുപ്പ് നടത്തി…
Pappinisseri

കല്യാശ്ശേരി എ. ടി. എം കവർച്ച; അന്വേഷണ സംഘം തെളിവെടുപ്പ് നടത്തി…

പാപ്പിനിശ്ശേരി: കല്യാശ്ശേരി എ. ടി. എം കവർച്ച കേസിലെ പ്രതികളുമായി അന്വേഷണ സംഘം തെളിവെടുപ്പ് നടത്തി. മാങ്ങാട്ട് ബസാറിലെ ഇന്ത്യ വൺ എ. ടി. എം, കല്യാശ്ശേരി ഹൈസ്കൂളിന് മുൻവശത്തെ എസ്. ബി. ഐ എ.ടി. എം എന്നിവിടങ്ങളിലാണ് പ്രതികളുമായി അന്വേഷണ സംഘം എത്തിയത്.  ഫെബ്രുവരി 21 നു പുലർച്ചെ വിദഗ്ധമായ   രീതിയിൽ ഗ്യാസ് കട്ടർ ഉപയോഗിച്ചാണ് പ്രതികൾ എ . ടി. എമ്മിൽ നിന്നും 25 ലക്ഷത്തോളം രൂപ കവർന്നത്. പണം കവർന്ന രീതിയും പ്രതികൾ അന്വേഷണ സംഘത്തിന് കാണിച്ചു കൊടുത്തു. സംഭവത്തിൽ ഏഴു കൂട്ട് പ്രതികൾ ഉണ്ടെന്നുള്ള വിവരം ലഭിച്ചതായും അന്വേഷണ സംഘം പറയുന്നു. മൂന്നു പ്രതികളെ ഡൽഹി-ഹരിയാന അതിർത്തിയിൽ വച്ചാണ് പോലീസ് പിടികൂടിയത്.

പ്രതികൾ സഞ്ചരിച്ചതും ലോറികളിൽ സാധനങ്ങൾ കയറ്റി ഇറക്കിയ മഞ്ചേരി, പൊയിനാച്ചി എന്നീ പ്രദേശങ്ങൾ കേന്ദ്രീകരിച്ചും അന്വേഷണം നടത്തും. അന്വേഷണ ചുമതല വഹിക്കുന്ന എ. സി. പി പി. ബാലകൃഷ്ണൻ, കണ്ണപുരം സി. ഐ സി. എൻ സുകുമാരൻ, വളപട്ടണം എസ്. ഐ  എ. അനിൽ കുമാർ കണ്ണപുരം എസ്. ഐ പരമേശ്വര നായ്ക്, എസ് ഐമാരായ എൻ. മനീഷ്, കെ. സതീശൻ, എം. പി നികേഷ്, എം. വി പ്രകാശൻ എന്നിവർക്കൊപ്പം ക്രൈം സ്‌ക്വാഡ് അംഗങ്ങളും ഉണ്ടായിരുന്നു.

WordPress Image Lightbox