പൊതുമേഖല ബാങ്കുകളുടെ സ്വകാര്യവത്കരണത്തിനെതിരെ ദേശവ്യാപകമായി ജീവനക്കാര്‍ പണിമുടക്കുമെന്ന് ഒാള്‍ ഇന്ത്യ നാഷനലൈസ്ഡ് ബാങ്ക് ഓഫിസേഴ്സ് ഫെഡറേഷന്‍ (എ.ഐ.എന്‍.ബി.ഒ.എഫ്) ഭാരവാഹികള്‍ അറിയിച്ചു. ഈ മാസം 15, 16, തീയതികളിലാണ് പണിമുടക്ക്.
പൊതുമേഖല ബാങ്കുകളിലെ നിക്ഷേപത്തില്‍ 60 ശതമാനവും സാധാരണ ജനങ്ങളുടേതാണ്. എന്നാല്‍, വായ്പ നല്‍കുന്നത് ഏറെയും വന്‍കിടക്കാര്‍ക്കാണ്. 27 ബാങ്കുകളുണ്ടായിരുന്നത് ഇപ്പോള്‍ 12 ആയി ചുരുക്കി. ബാങ്കുകള്‍ വില്‍പനക്ക് വെച്ചിരിക്കുകയാണ്.
പൊതുമേഖല ബാങ്കുകളുടെ പ്രാധാന്യത്തെക്കുറിച്ച് ബോധവത്കരിക്കാന്‍ പ്രചാരണ പരിപാടികള്‍ നടത്തുമെന്ന് ജനറല്‍ സെക്രട്ടറി പി. മനോഹരന്‍, ഭാരവാഹികളായ വിവേക്, ജോര്‍ജ് ജോസഫ്, ബിജു സോളമന്‍, ഫ്രാന്‍സിസ് എന്നിവര്‍ വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു.