നാലു ദിവസത്തെ അപ്പസ്തോലിക സന്ദർശനത്തിനായി ഫ്രാൻസിസ് മാർപാപ്പ ഇറാഖിലെത്തി. ബാഗ്ദാദ് വിമാനത്താവളത്തിൽ ഇറങ്ങിയ മാർപാപ്പയ്ക്കു ഊഷ്മള സ്വീകരണം നൽകി. ഇന്ന് പ്രസിഡൻഷ്യൽ കൊട്ടാരത്തിലെ സ്വീകരണ യോഗത്തിൽ പങ്കെടുക്കും.
നാളെ നജാഫിൽ ഇറാക്കി ഷിയാ മുസ്ലിംകളുടെ ആചാര്യൻ ആയത്തുള്ള അലി അൽ സിസ്താനിയുമായി കൂടിക്കാഴ്ച നടത്തും. എർബിൽ, മൊസൂൾ, ഉർ, ഖറാക്കോഷ് നഗരങ്ങൾ സന്ദർശിക്കുന്ന മാർപാപ്പ മതാന്തരസമ്മേളനങ്ങളിലും പ്രാർഥനാ പരിപാടികളിലും പങ്കെടുക്കും.
മാർപാപ്പയുടെ സന്ദർശനം പ്രമാണിച്ച് കനത്ത സുരക്ഷയാണ് ഇറാക്കി സർക്കാർ ഒരുക്കിയിരിക്കുന്നത്. ചരിത്രത്തില്‍ ആദ്യമായാണ് ഒരു മാര്‍പാപ്പ ഇറാഖ് സന്ദര്‍ശിക്കുന്നത്.