27.8 C
Iritty, IN
July 7, 2024
  • Home
  • Kerala
  • ഏപ്രിൽ ഒന്നുമുതൽ തപാൽ ബാങ്കിൽ ഇടപാടിന് തുക ഈടാക്കും…………..
Kerala

ഏപ്രിൽ ഒന്നുമുതൽ തപാൽ ബാങ്കിൽ ഇടപാടിന് തുക ഈടാക്കും…………..

ഇനി മുതൽ തപാൽ ബാങ്കിൽ പണം നിക്ഷേപിക്കാനും പിൻവലിക്കാനും തുക ഈടാക്കും. ഓരോ നിരക്കിനൊപ്പവും ഇടപാടുകാരനിൽ നിന്ന് ജി.എസ്.ടി കൂടി ഈടാക്കും. ഏപ്രിൽ ഒന്നിനാണിത് നിലവിൽ വരുക. ഇതോടെ വലിയ തുകയാണ് ഇടപാടുകാർക്ക് നഷ്ടമാകുക.

ഇന്ത്യാ പോസ്റ്റ് ബാങ്കാണ് ഇത് സംബന്ധിച്ച് സർക്കുലർ പുറത്തിറക്കിയത്. ആധാർ അധിഷ്ഠിത ബാങ്ക് ഇടപാടിനും പണം നൽകണം. ഇത് ഓരോ ഇടപാടിനും 20 രൂപ മുതലായിരിക്കും. മിനി സ്റ്റേറ്റ്മെന്റ്, ഫണ്ട് ട്രാൻസ്‌ഫർ എന്നിവയ്ക്കും പണം ഈടാക്കുമെന്നും സർക്കുലറിൽ പറയുന്നു. എല്ലാ ചാർജുകൾക്കും ജി.എസ്.ടി.യും ബാധകമാണ്.

മുമ്പ് ഉണ്ടായിരുന്ന വാതിൽ‍പ്പടി നിക്ഷേപത്തിനും പിൻവലിക്കലിനും ഏർപ്പെടുത്തിയിരുന്ന സർവീസ് ചാർജ് പുനഃസ്ഥാപിച്ചതാണോ എന്നറിയില്ലെന്നാണ് തപാൽ ബാങ്കിന്റെ കേരള ഘടകം നൽകുന്ന വിശദീകരണം.

ബേസിക് സേവിങ്സ്‌ ബാങ്ക് അക്കൗണ്ടിൽ മാസത്തിൽ നാല് തവണ ചാർജില്ലാതെ പണം പിൻവലിക്കാം. അതിനു ശേഷം പിൻവലിക്കുന്ന തുകയുടെ 0.5 ശതമാനമോ അല്ലെങ്കിൽ ഓരോ ഇടപാടിനും ചുരുങ്ങിയത് 25 രൂപയോ ഈടാക്കും.

ബേസിക് സേവിങ്സ്‌ ഒഴികെയുള്ള സേവിങ്സ്‌ ബാങ്ക് അക്കൗണ്ട്, കറന്റ്‌ അക്കൗണ്ട് എന്നിവയിൽനിന്ന് പണം പിൻവലിക്കണമെങ്കിൽ ചാർജുണ്ട്.

പ്രതിമാസം പരമാവധി 25,000 രൂപ മാത്രമേ ചാർജില്ലാതെ പിൻവലിക്കാനാകൂ. അതിനു ശേഷം പിൻവലിക്കുന്ന തുകയ്ക്ക് തുകയുടെ 0.5 ശതമാനമോ അല്ലെങ്കിൽ ഓരോ ഇടപാടിനും ചുരുങ്ങിയത്‍ 25 രൂപയോ ഈടാക്കും.

ബേസിക് സേവിങ്സ്‌ ബാങ്ക് അക്കൗണ്ടിൽ എത്ര തവണ വേണമെങ്കിലും പണം നിക്ഷേപിക്കാം. ചാർജ് ഈടാക്കില്ല. ബേസിക് സേവിങ്സ്‌ ഒഴികെയുള്ള സേവിങ്സ്‌ ബാങ്ക് അക്കൗണ്ട്, കറന്റ്‌ അക്കൗണ്ട് എന്നിവയിൽ പ്രതിമാസം പരമാവധി 10,000 രൂപ മാത്രമേ ചാർജില്ലാതെ നിക്ഷേപിക്കാനാകൂ. അതിനുശേഷം നിക്ഷേപിക്കുന്ന തുകയ്ക്ക് തുകയുടെ 0.5 ശതമാനമോ അല്ലെങ്കിൽ ഓരോ ഇടപാടിനും ചുരുങ്ങിയത്‍ 25 രൂപയോ ഈടാക്കും.

 

Related posts

സർക്കാർ മേഖലയിലെ ആദ്യ ഓൺലൈൻ ടാക്‌സി ‘കേരള സവാരി’ കൊച്ചി, തൃശൂര്‍ നഗരങ്ങളിലേക്കും

Aswathi Kottiyoor

ഇന്ധന വിലയില്‍ നേരിയ കുറവ്​.

Aswathi Kottiyoor

വളംക്ഷാമം തുടരുന്നു ; ഉത്തരേന്ത്യന്‍ കർഷകർ ആത്മഹത്യാമുനമ്പില്‍.

Aswathi Kottiyoor
WordPress Image Lightbox