24.3 C
Iritty, IN
October 4, 2023
  • Home
  • Thiruvanandapuram
  • താപനില മൂന്നു ഡിഗ്രി വരെ ഉയര്‍ന്നേക്കും; ജാഗ്രത നിര്‍ദ്ദേശവുമായി ദുരന്തനിവാരണ അതോറിറ്റി………..
Thiruvanandapuram

താപനില മൂന്നു ഡിഗ്രി വരെ ഉയര്‍ന്നേക്കും; ജാഗ്രത നിര്‍ദ്ദേശവുമായി ദുരന്തനിവാരണ അതോറിറ്റി………..

തിരുവനന്തപുരം : സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ ഇന്ന് താപനില ഉയരാന്‍ സാധ്യതയുണ്ടെന്ന് ദുരന്ത നിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പ്. ആലപ്പുഴ, കോട്ടയം ജില്ലകളില്‍ രണ്ടു മുതല്‍ മൂന്നു ഡിഗ്രി വരെ താപനില ഉയരുമെന്നാണ് അറിയിപ്പ്.

കേരളത്തില്‍ ചൂട് വര്‍ധിച്ചു വരുന്നതിന്റെ പശ്ചാത്തലത്തില്‍ പൊതുജനങ്ങള്‍ ചൂട് മൂലമുള്ള ആരോഗ്യ പ്രശ്നങ്ങളെ സംബന്ധിച്ച്‌ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.സൂര്യാഘാതം, സൂര്യാതാപം, നിര്‍ജ്ജലീകരണം തുടങ്ങിയ ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമാകാം.

രാവിലെ 11 മുതല്‍ വൈകീട്ട് മൂന്നു വരെ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കാതെ നോക്കണമെന്നും ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സൂര്യാഘാതം ഏല്‍ക്കാന്‍ സാധ്യതയുള്ളതിനാല്‍ പ്രായമായവരും ഗര്‍ഭിണികളും കുട്ടികളും രോഗങ്ങള്‍ മൂലം അവശത അനുഭവിക്കുന്നവരും പ്രത്യേകം ശ്രദ്ധിക്കണം.

Related posts

ലഹരിയുടെ പിടിയിൽ എത്തുന്നത് 10നും 15നും ഇടയിലെ പ്രായത്തിൽ.

ദിലീപിന് തിരിച്ചടി; പ്രതികളുടെ ഫോണുകള്‍ കൈമാറണമെന്ന് ഹൈക്കോടതി

𝓐𝓷𝓾 𝓴 𝓳

രണ്ടാം വർഷ ഹയർ സെക്കന്ററി പരീക്ഷകളെക്കുറിച്ച് മാധ്യമങ്ങളിൽ തെറ്റായ വാർത്തകൾ പ്രചരിക്കുന്നു..

WordPress Image Lightbox