30.5 C
Iritty, IN
September 22, 2024
  • Home
  • Kerala
  • സംസ്ഥാനത്ത് സ്വര്‍ണവില 10 മാസത്തെ താഴ്ന്ന നിലവാരത്തിലേയ്ക്ക്………
Kerala

സംസ്ഥാനത്ത് സ്വര്‍ണവില 10 മാസത്തെ താഴ്ന്ന നിലവാരത്തിലേയ്ക്ക്………

സംസ്ഥാനത്ത് സ്വര്‍ണവില 10 മാസത്തെ താഴ്ന്ന നിലവാരത്തിലേയ്ക്ക്. വ്യാഴാഴ്ച പവന് 520 രൂപ കുറഞ്ഞ് 33,440 രൂപയായി. 4180 രൂപയാണ് ഗ്രാമിന്റെ വില. ഇതിനുമുമ്പ് പവന്റെ വില 33,400ലെത്തിയത് 2020 മെയ് ഒന്നിനായിരുന്നു. ഇതോടെ റെക്കോഡ് നിലവാരമായ 42,000 രൂപയില്‍നിന്ന് വിലയിലുണ്ടായ ഇടിവ് 8,560 രൂപയായി. ആഗോള വിപണിയില്‍ ഔണ്‍സ് സ്വര്‍ണത്തിന്റെ വില 1,711 ഡോളറായാണ് കുറഞ്ഞത്. യുഎസ് ട്രഷറി നിക്ഷേപത്തില്‍നിന്നുള്ള ആദായം കൂടിനില്‍ക്കുന്നതാണ് സ്വര്‍ണത്തെ ബാധിച്ചത് ഒന്നര ശതമാനത്തിനടുത്താണ് നിക്ഷേപത്തിലെ നിലവിലെ ആദായം. അതുകൊണ്ടുതന്നെ വരുമാനമൊന്നും ലഭിക്കാത്ത സ്വര്‍ണത്തില്‍ നിന്ന് നിക്ഷേപകര്‍ കൂട്ടത്തോടെ പിന്‍വാങ്ങി.ആഗോള വ്യാപകമായി സമ്പദ്ഘടനകള്‍ തിരിച്ചുവരുന്നതും കോവിഡ് വാക്സിന്‍ ഫലപദമായി ഉപയോഗിക്കാന്‍ തുടങ്ങിയതും സ്വര്‍ണ വിലയെ ബാധിച്ചു. ദേശീയ വിപണിയില്‍ 24 കാരറ്റ് 10 ഗ്രാം സ്വര്‍ണത്തിന്റെ വിലയും പത്തുമാസത്തെ താഴ്ന്ന നിലവാരത്തിലാണ്. 44,768 രൂപയാണ് വില. ഏറ്റവും ഉയര്‍ന്ന നിലവാരമായ 56,200
രൂപയില്‍നിന്ന് 11,500 രൂപയാണ് കുറഞ്ഞത്. ഈ വര്‍ഷം തുടക്കം മുതലാണെങ്കില്‍ 5000 രൂപയിലധികമാണ് കുറഞ്ഞത്.

Related posts

കേരളം ഉൾപ്പെടെ ഏഴു സംസ്ഥാനങ്ങളിൽ കോവിഡ് നിരക്കുകൾ ഉയരുന്നു- കേന്ദ്രആരോ​ഗ്യമന്ത്രി.

Aswathi Kottiyoor

ഇപിഎഫ് പലിശ നിരക്ക് കുറച്ചു; ആറ് കോടിയോളം പേർക്ക് തിരിച്ചടി

Aswathi Kottiyoor

വിശുദ്ധ വാരത്തിന് തുടക്കമിട്ട് ഇന്ന് ഓശാന ഞായർ

Aswathi Kottiyoor
WordPress Image Lightbox