20.8 C
Iritty, IN
November 23, 2024
  • Home
  • Kerala
  • ഫ്രീക്കന്മാര്‍ക്കെതിരെ നടപടി കടുപ്പിച്ച്‌ മോട്ടോര്‍ വാഹനവകുപ്പ്; ബൈക്കുകള്‍ പിടിച്ചെടുത്തു
Kerala

ഫ്രീക്കന്മാര്‍ക്കെതിരെ നടപടി കടുപ്പിച്ച്‌ മോട്ടോര്‍ വാഹനവകുപ്പ്; ബൈക്കുകള്‍ പിടിച്ചെടുത്തു

ഫ്രീ​ക്ക​ന്മാ​ര്‍ക്കെ​തി​രെ ന​ട​പ​ടി ക​ടു​പ്പി​ച്ച്‌ മോ​ട്ടോ​ര്‍ വാ​ഹ​ന വ​കു​പ്പ്. രൂ​പ​മാ​റ്റം വ​രു​ത്തി​യ ര​ണ്ട് ബൈ​ക്കു​ക​ള്‍ പി​ടി​ച്ചെ​ടു​ത്തു. കാ​ത​ട​പ്പി​ക്കു​ന്ന ശ​ബ്​​ദ​ത്തി​ല്‍ അ​മി​ത വേ​ഗ​ത്തി​ലെ​ത്തി​യ ബൈ​ക്കു​ക​ളാ​ണ് പി​ടി​ച്ചെ​ടു​ത്ത​ത്.

കു​ട്ടി ഡ്രൈ​വ​ര്‍മാ​ര്‍ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്ന​തി​െന്‍റ ഭാ​ഗ​മ​യി ക​ല്ലാ​ര്‍കു​ട്ടി, പ​ത്താം​മൈ​ല്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ അ​ടി​മാ​ലി​യി​ലെ മോ​ട്ടോ​ര്‍ വാ​ഹ​ന വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ ന​ട​ത്തി​​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ര​ണ്ട് ബൈ​ക്കു​ക​ള്‍ പി​ടി​കൂ​ടി​യ​ത്.

5000 രൂ​പ പി​ഴ ഈ​ടാ​ക്കി. ക​ഴി​ഞ്ഞ​ദി​വ​സം ന​ട​ന്ന പ​രി​ശോ​ധ​ന​യി​ല്‍ 12നും 18​നും ഇ​ട​യി​ല്‍ പ്രാ​യ​മാ​യ ആ​റു​പേ​രെ പി​ടി​കൂ​ടി​യി​രു​ന്നു. ഇ​വ​രി​ല്‍നി​ന്ന് 10,000 രൂ​പ വീ​തം പി​ഴ ഈ​ടാ​ക്കു​ക​യും മാ​താ​പി​താ​ക്ക​ള്‍ക്കെ​തി​രെ കേ​െ​സ​ടു​ക്കു​ക​യും ചെ​യ്​​തു. പ്രാ​യ​പൂ​ര്‍ത്തി​യാ​കാ​ത്ത​വ​രു​ടെ ഡ്രൈ​വി​ങ്​ അ​ടു​ത്ത നാ​ളി​ല്‍ കൂ​ടി​യ​തോ​ടെ​യാ​ണ് ശ​ക്ത​മാ​യ ന​ട​പ​ടി​യു​മാ​യി മോ​ട്ടോ​ര്‍ വാ​ഹ​ന വ​കു​പ്പ് രം​ഗ​ത്തി​റ​ങ്ങി​യ​ത്.

പ​രി​ശോ​ധ​ന​ക്ക് മോ​ട്ടോ​ര്‍ വെ​ഹി​ക്കി​ള്‍ ഇ​ന്‍സ്‌​പെ​ക്ട​ര്‍​മാ​രാ​യ എ​ല്‍ദോ വ​ര്‍​ഗീ​സ്, മു​ജീ​ബ്, എ.​ആ​ര്‍. രാ​ജേ​ഷ്, എം.​എ​സ്. രാ​ജേ​ഷ്, ഡാ​നി നൈ​നാ​ന്‍ എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍കി. വ​രും ദി​വ​സ​ങ്ങ​ളി​ലും പ​രി​ശോ​ധ​ന തു​ട​രും.

Related posts

കൊച്ചിയിലെ മാലിന്യപ്രശ്നത്തിൽ കൊമ്പുകോർത്ത് തദ്ദേശ വകുപ്പ് മന്ത്രിയും തൃക്കാക്കര നഗരസഭയും

Aswathi Kottiyoor

കരുതലോണം ആഘോഷിച്ച് കെസിവൈഎം പേരാവൂർ മേഖല…

Aswathi Kottiyoor

ഗാ​ർ​ഹി​ക തൊ​ഴി​ലാ​ളി റി​ക്രൂ​ട്ട്മെ​ന്‍റ് ഓ​ഫീ​സു​ക​ളി​ൽ നേ​രി​ട്ടു​ള്ള പ​ണ​മി​ട​പാ​ടി​ന് വി​ല​ക്ക്:

Aswathi Kottiyoor
WordPress Image Lightbox