• Home
  • Kerala
  • പ്ര​ധാ​ന​മ​ന്ത്രി കോ​വി​ഡ് വാ​ക്സി​ന്‍റെ ആ​ദ്യ ഡോ​സ് സ്വീ​ക​രി​ച്ചു
Kerala

പ്ര​ധാ​ന​മ​ന്ത്രി കോ​വി​ഡ് വാ​ക്സി​ന്‍റെ ആ​ദ്യ ഡോ​സ് സ്വീ​ക​രി​ച്ചു

പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി കോ​വി​ഡ് വാ​ക്‌​സി​ന്‍ സ്വീ​ക​രി​ച്ചു. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ ഡ​ല്‍​ഹി എ​യിം​സി​ല്‍ നി​ന്നാ​ണ് ആ​ദ്യ ഡോ​സ് വാ​ക്‌​സി​ന്‍ സ്വീ​ക​രി​ച്ച​ത്. ഇ​ന്ത്യ ത​ദ്ദേ​ശീ​യ​മാ​യി വി​ക​സി​പ്പി​ച്ച കോ​വാ​ക്സീ​നാ​ണ് പ്ര​ധാ​ന​മ​ന്ത്രി സ്വീ​ക​രി​ച്ച​ത്. അ​ര്‍​ഹ​രാ​യ എ​ല്ലാ​വ​രും വാ​ക്‌​സി​ന്‍ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് വാ​ക്‌​സി​നെ​ടു​ത്ത​തി​ന് പി​ന്നാ​ലെ മോ​ദി പ​റ​ഞ്ഞു.

രാ​ജ്യ​ത്ത് ര​ണ്ടാം​ഘ​ട്ട കോ​വി​ഡ് വാ​ക്‌​സി​ന്‍ കു​ത്തി​വയ്പ് ആ​രം​ഭി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് മോ​ദി വാ​ക്‌​സി​ന്‍ സ്വീ​ക​രി​ച്ച​ത്. “എ​യിം​സി​ല്‍ നി​ന്ന് കോ​വി​ഡ് വാ​ക്‌​സി​ന്‍റെ ആ​ദ്യ​ഡോ​സ് സ്വീ​ക​രി​ച്ചു. കോ​വി​ഡി​നെ​തി​രേ​യു​ള്ള ആ​ഗോ​ള പോ​രാ​ട്ടം ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​ന് ന​മ്മു​ടെ ഡോ​ക്ട​ര്‍​മാ​രും ശാ​സ്ത്ര​ജ്ഞ​രും അ​തി​വേ​ഗ​ത്തി​ല്‍ പ്ര​വ​ര്‍​ത്തി​ച്ച​ത് ശ്ര​ദ്ധേ​യ​മാ​ണ്. അ​ര്‍​ഹ​രാ​യ എ​ല്ലാ​വ​രും വാ​ക്‌​സി​ന്‍ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് അ​ഭ്യ​ര്‍​ഥി​ക്കു​ന്നു. ന​മു​ക്ക് ഒ​രു​മി​ച്ച് ഇ​ന്ത്യ​യെ കോ​വി​ഡ് മു​ക്ത​മാ​ക്കാം’ – മോ​ദി ട്വീ​റ്റ് ചെ​യ്തു.

60 വ​യ​സി​ന് മു​ക​ളി​ല്‍ പ്രാ​യ​മു​ള്ള എ​ല്ലാ പൗ​ര​ന്‍​മാ​ര്‍​ക്കും 45 നും 59 ​നും ഇ​ട​യി​ല്‍ പ്രാ​യ​മു​ള്ള മ​റ്റ് രോ​ഗ​ബാ​ധി​ത​ര്‍​ക്കു​മാ​ണ് വാ​ക്സി​നേ​ഷ​ൻ ആ​രം​ഭി​ക്കു​ന്ന​ത്. കേ​ന്ദ്ര ആ​രോ​ഗ്യ മ​ന്ത്രാ​ല​യ​ത്തി​ന്‍റെ മാ​ര്‍​ഗ നി​ര്‍​ദേ​ശ​മ​നു​സ​രി​ച്ച് സം​സ്ഥാ​ന​ത്തെ വി​വി​ധ സ​ര്‍​ക്കാ​ര്‍ ആ​ശു​പ​ത്രി​ക​ള്‍​ക്ക് പു​റ​മേ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ലും വാ​ക്‌​സി​നെ​ടു​ക്കാ​നു​ള്ള സൗ​ക​ര്യം ഒ​രു​ക്കു​ന്ന​താ​ണ്.

സ​ര്‍​ക്കാ​ര്‍ ആ​ശു​പ​ത്രി​ക​ളി​ല്‍ വാ​ക്‌​സി​നേ​ഷ​ന്‍ സൗ​ജ​ന്യ​മാ​ണ്. ഇ​പ്പോ​ള്‍ പൊ​തു​ജ​ന​ങ്ങ​ള്‍​ക്ക് നേ​രി​ട്ട് ര​ജി​സ്റ്റ​ര്‍ ചെ​യ്യു​ന്ന​തി​നു​ള്ള സൗ​ക​ര്യ​മാ​ണ് ഒ​രു​ക്കു​യി​രി​ക്കു​ന്ന​ത്. കോ​വി​ഡ് വാ​ക്‌​സി​നേ​ഷ​ന്‍ സെ​ന്‍റ​റി​ല്‍ പോ​യി ര​ജി​സ്റ്റ​ര്‍ ചെ​യ്യു​ന്ന സൗ​ക​ര്യം പി​ന്നീ​ട​റി​യി​ക്കു​ന്ന​താ​ണ്.

എ​ങ്ങ​നെ ര​ജി​സ്റ്റ​ര്‍ ചെ​യ്യ​ണം?

കോ​വി​ന്‍ ( https://www.cowin.gov.in ) പോ​ര്‍​ട്ട​ല്‍ വ​ഴി​യും ആ​രോ​ഗ്യ സേ​തു ആ​പ്പ് വ​ഴി​യും പൊ​തു​ജ​ന​ങ്ങ​ള്‍​ക്ക് കോ​വി​ഡ് വാ​ക്‌​സി​നേ​ഷ​നാ​യി ര​ജി​സ്റ്റ​ര്‍ ചെ​യ്യാ​വു​ന്ന​താ​ണ്. ര​ജി​സ്‌​ട്രേ​ഷ​ന്‍ സ​മ​യ​ത്ത് ഗു​ണ​ഭോ​ക്താ​വി​ന്‍റെ ഫോ​ട്ടോ ഐ​ഡി കാ​ര്‍​ഡി​ലു​ള്ള അ​ടി​സ്ഥാ​ന വി​വ​ര​ങ്ങ​ള്‍ ന​ല്‍​കേ​ണ്ട​താ​ണ്.

ര​ജി​സ്‌​ട്രേ​ഷ​ന് മു​മ്പാ​യി മൊ​ബൈ​ല്‍ ന​മ്പ​റി​ന്‍റെ കൃ​ത്യ​ത ഉ​റ​പ്പാ​ക്കു​ന്ന​തി​ന് ഒ​ടി​പി പ​രി​ശോ​ധ​ന ന​ട​ത്തും. ര​ജി​സ്‌​ട്രേ​ഷ​ന്‍ സ​മ​യ​ത്ത് കോ​വി​ഡ് വാ​ക്‌​സി​നേ​ഷ​ന്‍ സെ​ന്‍റ​റു​ക​ളു​ടെ പ​ട്ടി​ക​യും ഒ​ഴി​ഞ്ഞ സ്ലോ​ട്ടു​ക​ള്‍ ല​ഭ്യ​മാ​കു​ന്ന തീ​യ​തി​യും കാ​ണാ​നാ​കും. അ​ത​നു​സ​രി​ച്ച് ല​ഭ്യ​മാ​യ സ്ലോ​ട്ടു​ക​ള്‍ അ​ടി​സ്ഥാ​ന​മാ​ക്കി ബു​ക്ക് ചെ​യ്യേ​ണ്ട​താ​ണ്. ‌‌

ര​ജി​സ്‌​ട്രേ​ഷ​നു​ശേ​ഷം ആ ​വ്യ​ക്തി​ക്കാ​യി ഒ​രു അ​ക്കൗ​ണ്ട് സൃ​ഷ്ടി​ക്ക​പ്പെ​ടും. ഒ​രു മൊ​ബൈ​ല്‍ ന​മ്പ​ര്‍ ഉ​പ​യോ​ഗി​ച്ച് ഒ​രു വ്യ​ക്തി​ക്ക് പ​ര​മാ​വ​ധി നാ​ല് ഗു​ണ​ഭോ​ക്താ​ക്ക​ളെ ര​ജി​സ്റ്റ​ര്‍ ചെ​യ്യാ​ന്‍ ക​ഴി​യു​ന്ന​താ​ണ്. അ​തേ​സ​മ​യം ഓ​രോ ഗു​ണ​ഭോ​ക്താ​വി​ന്‍റേ​യും ഐ​ഡി കാ​ര്‍​ഡ് ന​മ്പ​ര്‍ വ്യ​ത്യ​സ്ത​മാ​യി​രി​ക്ക​ണം.

വാ​ക്‌​സി​നേ​ഷ​ന്‍ ന​ട​ക്കു​ന്ന​തു​വ​രെ ര​ജി​സ്‌​ട്രേ​ഷ​ന്‍റെ​യും അ​പ്പോ​യ്‌​മെ​ന്‍റി​ന്‍റേ​യും രേ​ഖ​ക​ള്‍ എ​ഡി​റ്റു ചെ​യ്യാ​നോ ഇ​ല്ലാ​താ​ക്കാ​നോ ക​ഴി​യും. ഗു​ണ​ഭോ​ക്താ​വി​ന്‍റെ പ്രാ​യം 45 വ​യ​സ് മു​ത​ല്‍ 59 വ​യ​സ് വ​രെ​യാ​ണെ​ങ്കി​ല്‍ എ​ന്തെ​ങ്കി​ലും അ​സു​ഖ​മു​ണ്ടോ​യെ​ന്ന് സ്ഥി​രീ​ക​രി​ക്ക​ണം. ര​ജി​സ്‌​ട്രേ​ഷ​ന്‍ പൂ​ര്‍​ത്തി​യാ​യി ക​ഴി​ഞ്ഞാ​ല്‍ ര​ജി​സ്‌​ട്രേ​ഷ​ന്‍ സ്ലി​പ്പ് അ​ല്ലെ​ങ്കി​ല്‍ ടോ​ക്ക​ണ്‍ ല​ഭി​ക്കും. അ​ത് ഡൗ​ണ്‍​ലോ​ഡ് ചെ​യ്യാ​നു​ള്ള സൗ​ക​ര്യ​വു​മു​ണ്ടാ​കും. യ​ഥാ​സ​മ​യം ഗു​ണ​ഭോ​ക്താ​വി​ന് ര​ജി​സ്റ്റ​ര്‍ ചെ​യ്ത മൊ​ബൈ​ല്‍ ന​മ്പ​റി​ല്‍ ഒ​രു സ്ഥി​രീ​ക​ര​ണ എ​സ്എം​എ​സ് ല​ഭി​ക്കും.

ഓ​പ്പ​ണ്‍ സ്ലോ​ട്ടു​ക​ളു​ടെ വി​ശ​ദാം​ശ​ങ്ങ​ളും കോ​വി​നി​ല്‍ പ്ര​സി​ദ്ധീ​ക​രി​ക്കും. ഏ​തൊ​രു ഗു​ണ​ഭോ​ക്താ​വി​നും അ​വ​രു​ടെ മു​ന്‍​ഗ​ണ​ന​യും സൗ​ക​ര്യ​വും നോ​ക്കി എ​പ്പോ​ള്‍ വേ​ണ​മെ​ങ്കി​ലും എ​വി​ടെ​യും ല​ഭ്യ​ത​യ്ക്ക​നു​സ​രി​ച്ച് ഒ​രു സ്ലോ​ട്ട് തെ​ര​ഞ്ഞെ​ടു​ക്കാ​നും ബു​ക്ക് ചെ​യ്യാ​നും ക​ഴി​യും. ആ​ദ്യ ഡോ​സ് ബു​ക്ക് ചെ​യ്യു​മ്പോ​ള്‍ ത​ന്നെ ര​ണ്ടാം ഡോ​സി​നു​ള്ള തീ​യ​തി ഓ​ട്ടോ​മാ​റ്റി​ക്കാ​യി ല​ഭ്യ​മാ​കു​ന്ന​താ​ണ്.

വാ​ക്‌​സി​നെ​ടു​ക്കാ​നാ​യി വാ​ക്‌​സി​നേ​ഷ​ന്‍ കേ​ന്ദ്ര​ത്തി​ല്‍ പോ​കു​മ്പോ​ള്‍ ആ​ധാ​ര്‍ കാ​ര്‍​ഡ് കൈ​യി​ല്‍ ക​രു​തു​ക. ഇ​ല്ലെ​ങ്കി​ല്‍ മ​റ്റ് അം​ഗീ​കൃ​ത ഫോ​ട്ടോ പ​തി​പ്പി​ച്ച തി​രി​ച്ച​റി​യ​ല്‍ കാ​ര്‍​ഡ് ക​രു​ത​ണം. 45 വ​യ​സ് മു​ത​ല്‍ 59 വ​യ​സ് വ​രെ​യു​ള്ള​വ​രാ​ണെ​ങ്കി​ല്‍ ഒ​രു ര​ജി​സ്റ്റ​ര്‍ ചെ​യ്ത മെ​ഡി​ക്ക​ല്‍ പ്രാ​ക്ടീ​ഷ​ണ​ര്‍ ഒ​പ്പി​ട്ട കോ​മോ​ര്‍​ബി​ഡി​റ്റി സ​ര്‍​ട്ടി​ഫി​ക്ക​റ്റ് വാ​ക്‌​സി​നേ​ഷ​ന്‍ കേ​ന്ദ്ര​ത്തി​ല്‍ സ​മ​ര്‍​പ്പി​ക്കേ​ണ്ട​താ​ണ്.

Related posts

1.4 കോടി രൂപ ലാഭം; ആദ്യ ചോയ്‌സായി കേരള സോപ്‌സ്‌

Aswathi Kottiyoor

40 കോടി പേർക്ക് ആരോഗ്യപരിരക്ഷയില്ല ; നിതി ആയോഗിന്റെ റിപ്പോർട്ട് പുറത്ത്

Aswathi Kottiyoor

കടുവാസങ്കേതത്തിന് കരുതൽമേഖല ബാധകമോ? സുപ്രീംകോടതി ഉത്തരവിൽ അവ്യക്തത

Aswathi Kottiyoor
WordPress Image Lightbox